പ്ലസ് വൺ: രണ്ടാം അലോട്ട്മെൻറ് 11ന്
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറിൽ പ്രവേശനം നേടിയത് 2,19,596 പേർ. 25,156 പേർ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. പ്രവേശനം നേടാത്ത സീറ്റുകൾ രണ്ടാം അലോട്ട്മെൻറിൽ ഉൾപ്പെടുത്തും.
തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയതിന് ഉൾപ്പെടെ 1189 പേർക്ക് പ്രവേശനം നിരസിച്ചു. 6155 പേർക്ക് സ്പോർട്സ് ക്വോട്ടയിലും പ്രവേശനം നൽകി. ഇതിൽ 2519 പേർ സ്ഥിരം പ്രവേശനവും 1895 പേർ താൽക്കാലിക പ്രവേശനവും നേടി. 1736 പേർ പ്രവേശനം നേടിയില്ല. രണ്ടാം അലോട്ട്മെൻറ് ഈ മാസം 11ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് 12, 13 തീയതികളിൽ സ്കൂളിൽ പ്രവേശനം നേടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

