Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightപ്ല​സ്‌ വ​ണ്‍: ര​ണ്ടാം ...

പ്ല​സ്‌ വ​ണ്‍: ര​ണ്ടാം അ​ലോ​ട്ട്‌​മെൻറ്​ 27ന്; ​ക്ലാ​സു​ക​ള്‍ 29ന് ​തു​ട​ങ്ങും

text_fields
bookmark_border
പ്ല​സ്‌ വ​ണ്‍: ര​ണ്ടാം അ​ലോ​ട്ട്‌​മെൻറ്​ 27ന്; ​ക്ലാ​സു​ക​ള്‍ 29ന് ​തു​ട​ങ്ങും
cancel
തി​രു​വ​ന​ന്ത​പു​രം:  പ്ല​സ്‌ വ​ണ്‍ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്‌​മ​െൻറ്​ ജൂ​ണ്‍ 27ന് ​രാ​വി​ലെ 10ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദാം​ശ​ങ്ങ​ള്‍ www.hscap.kerala.gov.inല്‍ ​ല​ഭി​ക്കും. ര​ണ്ടാ​മ​ത്തെ ലി​സ്​​റ്റ്​ പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​നം ജൂ​ണ്‍ 27, 28 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. അ​ലോ​ട്ട്‌​മ​െൻറ് ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും അ​ത​ത് സ്‌​കൂ​ളു​ക​ളി​ല്‍ ഫീ​സ​ട​ച്ച് 28ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് മു​മ്പ് സ്ഥി​ര പ്ര​വേ​ശ​നം നേ​ട​ണം. ജൂ​ണ്‍ 29ന് ​പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. സി.​ബി.​എ​സ്.​ഇ സ്‌​കൂ​ള്‍ത​ല പ​രീ​ക്ഷ​യി​ല്‍ യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ക്കും നേ​ര​ത്തേ അ​പേ​ക്ഷ ന​ല്‍കാ​ന്‍ ക​ഴി​യാ​തി​രു​ന്ന മ​റ്റ് വി​ദ്യാ​ർ​ഥി​ക​ള്‍ക്കും വേ​ണ്ടി​യു​ള്ള സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറി​ന് ജൂ​ലൈ ആ​റ് മു​ത​ല്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാം. അ​പേ​ക്ഷി​ച്ചി​ട്ടും ഇ​തു​വ​രെ അ​ലോ​ട്ട്‌​മെ​​െൻറാ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ നി​ല​വി​ലു​ള്ള അ​പേ​ക്ഷ പു​തു​ക്കി പു​തി​യ ഓ​പ്ഷ​നു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍ത്ത് സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറി​ന് അ​പേ​ക്ഷി​ക്ക​ണം.
പ്ല​സ്‌ വ​ണ്‍ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്​​മ​െൻറ്​ 25നോ ​അ​ല്ലെ​ങ്കി​ൽ 26നോ ​ന​ട​ത്തി ഇ​ത​നു​സ​രി​ച്ചു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ 27ന്​ ​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ്​ നേ​ര​ത്തേ ആ​ലോ​ചി​ച്ചി​രു​ന്ന​ത്. പെ​രു​ന്നാ​ൾ സ​മ​യ​ത്ത്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള നീ​ക്കം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ആ​ശ​ങ്ക​സൃ​ഷ്​​ടി​ച്ചു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ്​ മാ​റ്റം.
Show Full Article
TAGS:plus one second allotment classes 
Web Title - plus one second allotment on june 27, classes starts on 29th
Next Story