പ്ലസ് വൺ: രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ഇന്നും നാളെയും
text_fieldsകമ്യൂണിറ്റി ക്വോട്ടയിലും യോഗ്യത നേടുന്നവർ അനുയോജ്യമായത് തെരഞ്ഞെടുക്കണം
തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. മെറിറ്റ് ക്വോട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചവർ സ്ഥിരം പ്രവേശനം നേടണം. രണ്ടാം അലോട്ട്മെന്റിനൊപ്പം കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടക്കുന്നതിനാൽ വിവിധ ക്വോട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്നവർ ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനമാണ് തെരഞ്ഞെടുക്കേണ്ടത്. പ്രവേശനം ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വോട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വോട്ടയിലേക്ക് മാറ്റാനാകില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

