Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വണിന്​ 20...

പ്ലസ്​ വണിന്​ 20 ശതമാനം ആനുപാതിക സീറ്റ്​ വർധന

text_fields
bookmark_border
sslc.jpg
cancel
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ പ്ല​സ്​ വ​ണ്ണി​ന്​ 20 ശ​ത​മാ​നം ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ​ർ​ക്കാ​റി​ന്​ അ​ധി​ക സാ​മ്പ​ത്ത ി​ക ബാ​ധ്യ​ത വ​രാ​ത്ത രീ​തി​യി​ൽ നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​യി​രി​ക്കും സീ​റ്റ്​ വ​ർ​ധ​ന. അ​ ൺ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ സീ​റ്റ്​ വ​ർ​ധ​ന ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.

20 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​​ന​യോ​ടെ നി​ല​വി​ലു​ള്ള 3.61 ല​ക്ഷം സീ​റ്റു​ക​ൾ 4.2 ല​ക്ഷ​മാ​യി ഉ​യ​രും. ബാ​ച്ചു​ക​ളി​ൽ നി​ല​വി​ലു​ള്ള 50 സീ​റ്റു​ക​ൾ 60 ആ​യി മാ​റും. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന രൂ​ക്ഷ​മാ​യ സീ​റ്റ്​ ക്ഷാ​മ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന. വ​ർ​ധി​പ്പി​ച്ച സീ​റ്റു​ക​ൾ​ 30ന്​ ​ന​ട​ക്കു​ന്ന ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​​െൻറ ര​ണ്ടാം അ​ലോ​ട്ട്​​​മ​െൻറി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

നി​ല​വി​ൽ മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​ത്ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചു​ക​ൾ സീ​റ്റ്​ ക്ഷാ​മം നേ​രി​ടു​ന്ന ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലേ​ക്ക്​​ മാ​റ്റു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ശി​പാ​ർ​ശ​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്​​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ പ്ര​ത്യേ​കം ഉ​ത്ത​ര​വ്​ പു​റ​െ​പ്പ​ടു​വി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച്​ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ മാ​ത്രം 51 ബാ​ച്ചു​ക​ളി​ൽ മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​ത്ത​ത്​ ക​ഴി​ഞ്ഞ​ദി​വ​സം ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one seat
News Summary - plus one seat
Next Story