പ്ലസ് വൺ സ്കൂൾ/കോംബിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ഇന്നും നാളെയും
text_fieldsതിരുവനന്തപുരം: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷമുള്ള മെറിറ്റ് വേക്കൻസിയോടൊപ്പം മാനേജ്മെന്റ് േക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളും അധികമായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളും ചേർത്തുള്ള വേക്കൻസിയിൽ സ്കൂൾ/കോംബിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി ലഭിച്ച 50,464 അപേക്ഷകളിൽ കൺഫർമേഷൻ പൂർത്തീകരിച്ച 49,800 എണ്ണം പരിഗണിച്ചുകൊണ്ടുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് ഫലം ബുധനാഴ്ച രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകത്തക്കവിധം പ്രസിദ്ധീകരിക്കും. കാൻഡിഡേറ്റ് ലോഗിനിലെ 'TRANSFER ALLOT RESULTS' എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാൻ അതത് സ്കൂൾ പ്രിൻസിപ്പൽമാർ സൗകര്യം ഒരുക്കി ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ എടുത്ത് നൽകണം. അതേ സ്കൂളിൽ കോംബിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റിക്കൊടുക്കണം. യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂൾ/ കോഴ്സിൽ പ്രവേശനം നേടണം.
മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ട്രാൻസ്ഫറിനുശേഷമുള്ള വേക്കൻസിയും വിശദ നിർദേശങ്ങളും വ്യാഴാഴ്ച രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

