
പ്ലസ് വൺ: സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ചൊവ്വാഴ്ച
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ചൊവ്വാഴ്ച രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കും. കാൻഡിഡേറ്റ് ലോഗിനിൽ 'TRANSFER ALLOT RESULTS' എന്ന ലിങ്കിലൂടെ അലോട്ട്മെൻറ് ഫലം പരിശോധിക്കാം.
ഫലം പരിശോധിക്കാനും അലോട്ട്മെൻറ് ലെറ്റർ പ്രിെൻറടുത്ത് നൽകാനും പ്രിൻസിപ്പൽമാർ സൗകര്യം ചെയ്തുനൽകണം. യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയുടെ അസ്സലുകളുമായാണ് അലോട്ട്മെൻറ് ലഭിച്ചവർ ലെറ്ററിൽ അനുവദിച്ച സമയത്ത് പ്രവേശനത്തിനെത്തേണ്ടത്.
ട്രാൻസ്ഫർ അലോട്ട്മെൻറിനു ശേഷമുള്ള ഒഴിവുകളും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിനുള്ള നിർദേശങ്ങളും 17ന് രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
