Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവിക്ടേഴ്സില്‍ പ്ലസ്​...

വിക്ടേഴ്സില്‍ പ്ലസ്​ വണ്‍ ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍

text_fields
bookmark_border
Kite Victors
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: കൈ​റ്റ് വി​ക്ടേ​ഴ്സി​ല്‍ ഫ​സ്റ്റ്ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്ന പ്ല​സ്​ വ​ണ്‍ കു​ട്ടി​ക​ള്‍ക്ക് ത​ത്സ​മ​യ സം​ശ​യ​നി​വാ​ര​ണ​ത്തി​ന് അ​വ​സ​രം ന​ല്‍കു​ന്ന ലൈ​വ് ഫോ​ണ്‍-​ഇ​ന്‍ ക്ലാ​സു​ക​ള്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ പ​ത്തു​മു​ത​ല്‍ ഓ​രോ വി​ഷ​യ​ത്തി​നും ഒ​ന്ന​ര​മു​ത​ല്‍ ര​ണ്ട് മ​ണി​ക്കൂ​ര്‍ വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ഉ​ള്ള​ത്.

വ്യാ​ഴം രാ​വി​ലെ 10ന്​ ​ഫി​സി​ക്സ്, 12ന്​ ​അ​ക്കൗ​ണ്ട​ന്‍സി, ര​ണ്ടി​ന്​ ഹി​സ്റ്റ​റി, നാ​ലി​ന്​ ഇം​ഗ്ലീ​ഷ് ത​ത്സ​മ​യ ക്ലാ​സു​ക​ളാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ക. വെ​ള്ളി​യാ​ഴ്ച ഇ​തേ ക്ര​മ​ത്തി​ല്‍ കെ​മി​സ്ട്രി, ബി​സി​ന​സ് സ്റ്റ​ഡീ​സ്, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍സ്, സോ​ഷ്യോ​ള​ജി ക്ലാ​സു​ക​ളു​ണ്ടാ​കും. ശ​നി​യാ​ഴ്ച 10​ മു​ത​ല്‍ ബോ​ട്ട​ണി​യും സു​വോ​ള​ജി​യും 12ന്​ ​ഗ​ണി​ത​വും ര​ണ്ടി​ന് ഇ​ക്ക​ണോ​മി​ക്സും നാ​ലി​ന്​ ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍സ് ആ​ൻ​ഡ്​ ആ​പ്ലി​ക്കേ​ഷ​നും സം​പ്രേ​ഷ​ണം ചെ​യ്യും. എ​ണ്‍പ​തി​ല​ധി​കം റി​വി​ഷ​ന്‍ ക്ലാ​സു​ക​ളും 21 വി​ഷ​യ​ങ്ങ​ളു​ടെ ഓ‍ഡി​യോ ബു​ക്കു​ക​ളും firstbell.kite.kerala.gov.inൽ ല​ഭ്യ​മാ​ണ്. ലൈ​വ്‍ ഫോ​ണ്‍-​ഇ​ന്‍ പ്രോ​ഗ്രാ​മി​ലേ​ക്ക്​ വി​ളി​ക്കേ​ണ്ട ടോ​ള്‍ഫ്രീ ന​മ്പ​ര്‍: 18004259877.

Show Full Article
TAGS:Victors Online class 
News Summary - Plus One Live Phone-In Classes at Victors starting today
Next Story