നിപ: പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബറിലേക്ക് മാറ്റി
text_fieldsRepresentational Image
തിരുവനന്തപരും: ഈ മാസം 25ന് തുടങ്ങാനിരുന്ന ഒന്നാംവർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റിവെച്ചു. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. ഒക്ടോബർ 9,10,11,12,13 തീയതികളിൽ പരീക്ഷ നടക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
തീയതികളിലായി നടത്തും. ആകെ നാലു ലക്ഷത്തി നാലായിരത്തി എഴുപത്തിയഞ്ച് പേർ (4,04,075) പരീക്ഷ എഴുതും. ഇതിൽ കോഴിക്കോട് നിന്നുള്ളവർ നാൽപ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തിയാറ് (43,476) പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിൽ തന്നെയാണ്. ഇരുപത്തി ഏഴായിരത്തി അറുന്നൂറ്റി മുപ്പത്തി മൂന്ന് (27,633) വിദ്യാർത്ഥികൾ പരീക്ഷ എഴുതും.കോഴിക്കോട് നിന്ന് രണ്ടായിരത്തി അറുന്നൂറ്റി അറുപത്തിയൊന്ന് (2,661) കുട്ടികളാണ് പരീക്ഷ എഴുതുന്നത്.