സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്നാരംഭിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ഏകജാലകത്തിലൂടെയുള്ള ഒന്നും രണ്ടും മൂന്നും ഘട്ട നടപടികൾക്ക് ശേഷമാണ് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 2,40,533 വിദ്യാർഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. പ്രവേശനം നേടാൻ കഴിയാത്ത വിദ്യാർഥികൾക്കായുള്ള സെക്കൻഡറി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഉടൻ ക്ഷണിക്കും.
സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച്.എസ്.എസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
അതേസമയം, മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ 78,798 വിദ്യാർഥികൾക്ക് മലബാറിൽ സീറ്റില്ല. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പുറത്തായത്. ബാക്കിയുള്ളത് 1905 സീറ്റുകൾ മാത്രം. അർഹത നേടിയിട്ടും മലബാറിലെ 78,798 വിദ്യാർഥികൾക്ക് തുടർ പഠനം നിഷേധിക്കുന്നുവെന്ന് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

