Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
മ​ല​ബാ​റി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​  വി​ദ്യാ​ർ​ഥി​ക​ൾ സീ​റ്റി​ല്ലാ​തെ പു​റ​ത്ത്​ 
cancel

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്ത് 2073 സ്‌​കൂ​ളു​ക​ളി​ലാ​യി 2,87,598 സീ​റ്റു​ക​ളി​ൽ ഏ​ക​ജാ​ല​ക സം​വി​ധാ​നം​വ​ഴി 2,86,793 സീ​റ്റു​ക​ളി​ൽ അ​ലോ​ട്ട്‌​മ​െൻറ് ന​ട​ന്നു. 805 സീ​റ്റു​ക​ളാ​ണ് ഇ​നി സം​സ്​​ഥാ​ന​ത്ത്​ ആ​കെ ഒ​ഴി​വു​ള്ള​ത്. ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്​​മ​െൻറ്​ ന​ട​ത്തി നി​ക​ത്തും. 4,96,347 അ​പേ​ക്ഷ​ക​ളാ​ണ് ഇ​ക്കു​റി പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​നാ​യി ല​ഭി​ച്ച​ത്. മ​ല​ബാ​റി​ലെ ജി​ല്ല​ക​ളി​ൽ സീ​റ്റ്​ ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കെ​യാ​ണ്​ വ്യാ​ഴാ​ഴ്​​ച ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. മ​ല​പ്പു​റം ജി​ല്ല​യി​ൽ ആ​കെ ​അ​പേ​ക്ഷ​ക​രി​ൽ പ​കു​തി​പ്പേ​ർ​ക്ക്​ പോ​ലും പ്ര​വേ​ശ​നം ല​ഭി​ച്ചി​ട്ടി​ല്ല. എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലെ ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മ​െൻറ്​ ​േക്വാ​ട്ട സീ​റ്റു​ക​ളും അ​ൺ എ​യ്​​ഡ​ഡ്​ സീ​റ്റു​ക​ളും പ​രി​ഗ​ണി​ച്ചാ​ൽ പോ​ലും ഇ​രു​പ​ത്ത​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മ​ല​പ്പു​റം ജി​ല്ല​യി​ൽ മാ​ത്രം പ്ല​സ് ​വ​ൺ പ്ര​വേ​ശ​നം ല​ഭി​ക്കി​ല്ല. 

കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും സീ​റ്റ്​ ക്ഷാ​മ​മു​ണ്ട്. മാ​നേ​ജ്​​െ​മ​ൻ​റ്, ക​മ്യൂ​ണി​റ്റി ​േക്വാ​ട്ട സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സീ​റ്റ്​ ക്ഷാ​മ​ത്തി​​െൻറ ​യ​ഥാ​ർ​ഥ ചി​ത്രം പു​റ​ത്തു​വ​രും. അ​വ​ശേ​ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്ത​വ​ണ​യും ഒാ​പ​ൺ സ്​​കൂ​ളി​നെ ത​ന്നെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും. സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറ് അ​പേ​ക്ഷ ജൂ​ലൈ ആ​റി​ന് സ​മ​ർ​പ്പി​ക്കാം. 

അ​പേ​ക്ഷി​ച്ചി​ട്ടും ഇ​തു​വ​രെ അ​ലോ​ട്ട്‌​മ​െൻറ് ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും നി​ല​വി​െ​ല അ​പേ​ക്ഷ പു​തു​ക്കി പു​തി​യ ഓ​പ്ഷ​നു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറി​ന് അ​പേ​ക്ഷി​ക്കാം. അ​തേ​സ​മ​യം, സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്​​മ​െൻറു​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പ്ല​സ് വ​ൺ പ്ര​വേ​ശ​നം പ​ത്തു​ദി​വ​സം നീ​ട്ട​ണ​മെ​ന്ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച​താ​യി സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ആ​കെ ഒ​ഴി​വു​ള്ള 805 സീ​റ്റ് നി​ക​ത്താ​നാ​യി ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത് 10 ദി​വ​ത്തേ​ക്ക് നീ​ട്ടേ​ണ്ട സാ​ഹ​ച​ര്യം വി​ദ്യാ​ർ​ഥി​ക​ളെ ദ്രോ​ഹി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നാ​ണ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​​െൻറ വി​ല​യി​രു​ത്ത​ൽ. ക​മീ​ഷ​ൻ ഉ​ത്ത​ര​വ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ടു​വ​രെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ൽ ല​ഭി​ച്ചി​ട്ടു​മി​ല്ല. ജൂ​ണി​ൽ​ത​ന്നെ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​വ​ർ​ഷം 180 ദി​വ​സം​പോ​ലും  ല​ഭി​ക്കി​ല്ലെ​ന്നു​ക​ണ്ടാ​ണ് വ്യാ​ഴാ​ഴ്ച ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​യു​ള്ള ഡോ. ​പി.​പി. പ്ര​കാ​ശ​ൻ അ​റി​യി​ച്ചു.

Show Full Article
TAGS:plus one classes malabar plus one seat 
Web Title - plus one classes starts today
Next Story