പ്ലസ് വൺ: രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: പ്ലസ് വണിന് മുഖ്യഘട്ട അലോട്ട്മെൻറുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറിലും സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് 22ന് രാവിലെ 10 മുതൽ അപേക്ഷിക്കാം. സപ്ലിമെൻററി അലോട്ട്മെൻറിനായുള്ള ഒഴിവുകളും മറ്റുവിവരങ്ങളും 22ന് രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. എന്നാൽ, നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.
തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കുന്നതിന് സൗകര്യം അനുവദിച്ചിട്ടുണ്ട്. പിഴവുകൾ തിരുത്തിവേണം അപേക്ഷ പുതുക്കൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

