Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വൺ പ്രവേശനം:...

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെൻറ്​ പട്ടിക നാളെ

text_fields
bookmark_border
image
cancel

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിലെ മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെൻറ് തിങ്കളാഴ്​ച പ്രസിദ്ധീകരിക്കും. തിങ്കളാഴ്​ച രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കുന്നതാണ്​ ആദ്യ ലിസ്​റ്റ്​ പ്രകാരമുള്ള വിദ്യാർഥി പ്രവേശനം. അലോട്​മെൻറ്​ വിവരങ്ങൾ അഡ്​മിഷൻ വെബ്​സൈറ്റായ www.hscap.gov.in ലെ candidate login- SWS ലെ second allot results എന്ന ലിങ്കിലൂടെ ലഭിക്കും.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറ്​ വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നേടാം. രണ്ടാംഘട്ടത്തിൽ സ്ഥിര പ്രവേശനമാണ് നേടേണ്ടത്. ഈ ദിവസങ്ങളിൽ ഏകജാലക പ്രവേശനം, സ്പോർട്​സ്​ ക്വാട്ട പ്രവേശനം, കമ്യൂണിറ്റി ക്വാട്ട പ്രവേശനം, മനേജ്മെൻറ്​ ക്വാട്ട പ്രവേശനം എന്നിവ നടക്കുന്നുണ്ട്.

ഏതെങ്കിലും ഒരു ക്വാട്ടയിൽ ചേർന്നാൽ മറ്റു ക്വാട്ട കളിലെ അവസരം നഷ്​ടപ്പെടും. ഒരു ക്വാട്ടയിൽ ചേർന്ന് ടി.സി വാങ്ങി മറ്റു ക്വാട്ടയിൽ ചേരാൻ കഴിയില്ല. ഇക്കാര്യം വിദ്യാർഥികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം.

ക്യാൻഡിഡേറ്റ് ലോഗിനിൽ ഫീ പേയ്‌മെൻറ്​ ലിങ്കിൽ ഫീസ് ഓൺലൈനായി അടക്കാൻ സൗകര്യമുണ്ട്. ഓൺലൈനായി അടക്കാൻ കഴിയാത്തവർക്ക് പ്രവേശനം നേടുന്ന സ്കൂളിൽ ഫീസ് അടയ്ക്കാം.

ഇതുവരെ അപേക്ഷിക്കാത്തവർക്കും, അപേക്ഷിച്ചിട്ട് പ്രവേശനം ലഭിക്കാത്തവർക്കും, തെറ്റായ അപേക്ഷകൾ നൽകി പ്രവേശനം നിരസിക്കപ്പെട്ടവർക്കും ഒക്ടോബർ ഒമ്പത്​ മുതൽ പുതുതായി അപേക്ഷിക്കാൻ അവസരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:second allotmentplus one admission 2020
Next Story