പ്ലസ് വൺ പ്രവേശനം ഇന്ന് അവസാനിക്കും
text_fieldsതിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. 87,928 പേർക്കാണ് മൂന്നാം ഘട്ടത്തിൽ പുതുതായി അലോട്ട്മെന്റ് ലഭിച്ചത്. മൂന്ന് അലോട്ട്മെന്റുകളിലൂടെ 3,16,507 മെറിറ്റ് സീറ്റുകളിൽ 3,12,908 എണ്ണത്തിലേക്കുള്ള അലോട്ട്മെന്റ് പൂർത്തിയായി.
ശേഷിക്കുന്നത് 4,688 മെറിറ്റ് സീറ്റുകളാണ്. പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ ജൂൺ 28ന് തുടങ്ങും. നിലവിൽ ഒഴിവുള്ള സീറ്റുകൾ, മൂന്നാം അലോട്ട്മെൻറിൽ പ്രവേശനം നേടാത്ത സീറ്റുകൾ, കമ്യൂണിറ്റി, മാനേജ്മെന്റ്, സ്പോർട്സ് ക്വോട്ടകളിൽ ബാക്കി വരുന്ന സീറ്റുകൾ എന്നിവ ചേർത്തായിരിക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള ഒഴിവുകൾ പ്രസിദ്ധീകരിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

