Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ പ്രവേശനം...

പ്ലസ്​ വൺ പ്രവേശനം ഇന്ന്​ രാവിലെ 11 മുതൽ; ആദ്യ അലോട്ട്​മെൻറിൽ 2,38,150 പേർക്ക്​ അവസരം

text_fields
bookmark_border
Plus One
cancel

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ആകെ 4,71,849 അപേക്ഷകരിൽ 2,38,150 പേർക്ക് അലോട്ട്മെന്‍റ് ലഭിച്ചു.

മെറിറ്റ്​ സീറ്റുകളിൽ അവശേഷിക്കുന്നത്​ 59,616 എണ്ണമാണ്​. ഹൈകോടതി ഉത്തരവിനെ തുടർന്ന് ട്രയൽ അലോട്ട്​മെൻറിൽ ഉൾപ്പെടുത്തിയ​ മുന്നാക്ക സമുദായ മാനേജ്​മെൻറിനു​ കീഴിലുള്ള സ്​കൂളുകളിലെ 10​ ശതമാനം കമ്യൂണിറ്റി ക്വോട്ട സീറ്റ്​ ഒഴിവാക്കിയാണ്​ ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചത്​. ഇതോടെ, ഏകജാലക പ്രവേശനത്തിന്​ ലഭ്യമായ മെറിറ്റ്​ സീറ്റുകളുടെ എണ്ണം 2,97,766 ആയി കുറഞ്ഞു.

അലോട്ട്മെന്‍റ് ലഭിച്ചവർക്ക് വെള്ളിയാഴ്ച രാവിലെ 11 മുതൽ 10ന്​ വൈകീട്ട് അഞ്ചുവരെ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനുകളിൽ അലോട്ട്മെന്‍റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനം നേടാം. www.admission.dge.kerala.gov.in എന്ന പ്രവേശന ഗേറ്റ്​വേയിൽ 'Click for Higher Secondary Admission' എന്ന ലിങ്കിലൂടെ പ്രവേശന പോർട്ടലിൽ പ്രവേശിച്ച്​ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്​ത്​ First Allot Results എന്ന ലിങ്കിലൂടെ അലോട്ട്​മെൻറ്​ ഫലം പരിശോധിക്കാം. ലിങ്കിൽനിന്ന്​ ലഭിക്കുന്ന അലോട്ട്​മെൻറ്​ ലെറ്ററുമായി രക്ഷാകർത്താവിനൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ സഹിതം പ്രവേശനത്തിന്​ ഹാജരാകണം. അലോട്ട്​മെൻറ്​ ലെറ്റർ അലോട്ട്​മെൻറ്​ ലഭിച്ച സ്​കൂളിൽനിന്ന്​ പ്രിൻറ്​ എടുത്ത്​ നൽകും. സ്​പോർട്​സ്​ ക്വോട്ട അലോട്ട്​മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള അലോട്ട്മെന്‍റും പ്രസിദ്ധീകരിച്ചു. അലോട്ട്മെന്‍റ് ലഭിച്ചവർക്ക് വെള്ളിയാഴ്ച രാവിലെ 10 മുതൽ പത്തിന്​ വൈകീട്ട് നാലുവരെ സ്കൂളുകളിൽ പ്രവേശനം നേടാം.

ഏകജാലക പ്രവേശനത്തിനുള്ള സീറ്റ്, അപേക്ഷകർ, അലോട്ട്മെന്‍റ് ലഭിച്ചവർ എന്നിവ ജില്ല അടിസ്ഥാനത്തിൽ

  • തിരുവനന്തപുരം -26021 -36110- 22522
  • കൊല്ലം - 21809 -34231- 18854
  • പത്തനംതിട്ട - 9584 - 14752 - 7973
  • ആലപ്പുഴ - 15473 - 26609 - 12839
  • കോട്ടയം - 13600 - 23644 - 11325
  • ഇടുക്കി - 7728 - 13266 - 6532
  • എറണാകുളം - 24345 - 38709 - 20147
  • തൃശൂർ - 25717 - 41550 - 21422
  • പാലക്കാട് - 26630 - 44755 - 21927
  • മലപ്പുറം - 46256 - 80100 - 34103
  • കോഴിക്കോട് - 30257 - 48124 - 23275
  • വയനാട് - 8712 - 12533 - 7130
  • കണ്ണൂർ - 27715 - 37389 - 19810
  • കാസർകോട് -13919 - 20077 - 10291

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one allotmentplus one seatplusone
News Summary - Plus One admission from 11 am today
Next Story