Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം ഇന്നു മുതൽ

text_fields
bookmark_border
പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പണം ഇന്നു മുതൽ
cancel

തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തിങ്കളാഴ്ച രാത്രി തുടങ്ങും. ഇതിന്‍റെ മുന്നോടിയായി തിങ്കളാഴ്ച ഉച്ചയോടെ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കും. 352 താൽകാലിക ബാച്ചുകൾ തുടരാനും, സീറ്റ് ക്ഷാമമുള്ള ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും ആനുപാതിക സീറ്റ് വർധിപ്പിക്കാനുള്ള ഉത്തരവും തിങ്കളാഴ്ച ഇറങ്ങും.

മന്ത്രിസഭയുടെ അനുമതിക്ക് വിധേയമായി ഉത്തരവിറക്കാനാണ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർദേശം നൽകിയത്. ഒരാഴ്ചയായിരിക്കും അപേക്ഷ സമർപ്പണത്തിന് അനുവദിക്കുന്ന സമയം. https://hscap.kerala.gov.in/ എന്ന പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വി.എച്ച്.എസ്.ഇ കോഴ്സുകളിലേക്കുള്ള അപേക്ഷ സമർപ്പണവും ഇതോടൊപ്പം ആരംഭിക്കാനാണ് തീരുമാനം. നിലവിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലായി 3,61,044 സീറ്റുകളാണ് പ്രവേശനത്തിന് ലഭ്യമായത്. 352 താൽക്കാലിക ബാച്ചുകളും സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ആനുപാതിക സീറ്റ് വർധന കൂടി വരുന്നതോടെ സീറ്റുകളുടെ എണ്ണം 4.26 ലക്ഷത്തോളമായി ഉയരും.

കഴിഞ്ഞ വർഷം ആകെ സീറ്റുകളുടെ എണ്ണം 4,26,932 ആയിരുന്നു. ഇതിൽ 1,78,220 സീറ്റ് സർക്കാർ സ്കൂളുകളിലും 1,92,041 സീറ്റ് എയ്ഡഡ് സ്കൂളുകളിലും 56,671 സീറ്റുകൾ അൺഎയ്ഡഡ് സ്കൂളുകളിലുമായിരുന്നു. സർക്കാർ സ്കൂളുകളിലെ 1,78,220 സീറ്റും എയ്ഡഡ് സ്കൂളുകളിലെ 1,26,923 സീറ്റും ചേർത്ത് ആകെ 3,05,143 സീറ്റുകളിലേക്കാണ് ഏകജാലക പ്രവേശനം. എയ്ഡഡ് മേഖലയിലെ 38,975 മാനേജ്മെന്‍റ് സീറ്റുകളിലേക്കും 26,143 കമ്യൂണിറ്റി ക്വാട്ട സീറ്റിലേക്കും സ്കൂൾതലത്തിലാണ് പ്രവേശനം. അൺഎയ്ഡഡ് സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്കൂൾതലത്തിലാണ് പ്രവേശനം നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Plus One admission; Application submission starts today
Next Story