Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ്​ വൺ ഒന്നാം...

പ്ലസ്​ വൺ ഒന്നാം അലോട്ട്മെൻറ്​ പ്രസിദ്ധീകരിച്ചു; പ്രവേശനം 21 വരെ

text_fields
bookmark_border
plus one admission
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​​ന്‍റെ ആ​ദ്യ അ​ലോ​ട്ട്മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്​​മെ​ന്‍റ്​ ല​ഭി​ച്ച​വ​ർ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11 മു​ത​ൽ ബു​ധ​നാ​ഴ്ച വ​രെ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാം.

അ​ലോ​ട്ട്മെൻറ്​ വി​വ​ര​ങ്ങ​ൾ അ​ഡ്മി​ഷ​ൻ ഗേ​റ്റ്​​വേ ആ​യ www.admission.dge.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലെ “Click for Higher Secondary Admission” എ​ന്ന ലി​ങ്കി​ലൂ​ടെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച് Candidate Login-SWS എ​ന്ന​തി​ലൂ​ടെ ലോ​ഗി​ൻ ചെ​യ്ത്​ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ First Allot Results എ​ന്ന ലി​ങ്കി​ലൂ​ടെ ല​ഭി​ക്കും.

അ​ലോ​ട്ട്മെൻറ് ല​ഭി​ച്ച​വ​ർ കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ First Allot Results എ​ന്ന ലി​ങ്കി​ൽ നി​ന്ന്​ ല​ഭി​ക്കു​ന്ന അ​ലോ​ട്ട്മെൻറ്​ ലെ​റ്റ​റു​മാ​യി അ​ലോ​ട്ട്മെൻറ്​​ ല​ഭി​ച്ച സ്കൂ​ളി​ൽ ര​ക്ഷാ​ക​ർ​ത്താ​വി​നൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ്സ​ൽ സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള അ​ലോ​ട്ട്മെൻറ്​ ലെ​റ്റ​ർ അ​ലോ​ട്ട്മെൻറ്​ ല​ഭി​ച്ച സ്​​കൂ​ളി​ൽ നി​ന്ന്​ പ്ര​വേ​ശ​ന​സ​മ​യ​ത്ത്​ പ്രി​ൻ​റ്​ എ​ടു​ത്ത് ന​ൽ​കും.

ആ​ദ്യ അ​ലോ​ട്ട്മെൻറി​ൽ ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ ഫീ​സ​ട​ച്ച്​ സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ട​ക്കേ​ണ്ട ഫീ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​നു​ശേ​ഷം സ്കൂ​ളി​ൽ അ​ട​ക്കാം.

മ​റ്റ് ഓ​പ്ഷ​നു​ക​ളി​ൽ അ​ലോ​ട്ട്മെൻറ് ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഇ​ഷ്​​ടാ​നു​സ​ര​ണം താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്ഥി​ര​പ്ര​വേ​ശ​ന​മോ നേ​ടാം. താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ന് ഫീ​സ​ട​ക്കേ​ണ്ട. താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ​ക്ക്​ തെ​ര​ഞ്ഞെ​ടു​ത്ത ഏ​താ​നും ഉ​യ​ർ​ന്ന ഓ​പ്​​ഷ​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്യാം.

ഇ​തി​നാ​യി പ്ര​വേ​ശ​നം നേ​ടു​ന്ന സ്​​കൂ​ളി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. അ​ലോ​ട്ട്മെൻറ്​ ല​ഭി​ച്ചി​ട്ടും താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാ​തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെൻറു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus oneallotmentplusone allotment
News Summary - Plus One 1st Allotment published- Entry till 21st
Next Story