Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

21 പൊതുപരീക്ഷകളുടെ നടത്തിപ്പ്​ ഒറ്റ പ്ലാറ്റ്​ഫോമിലേക്ക്; തു​ട​ക്കം അ​ടു​ത്ത എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യോ​ടെ

text_fields
bookmark_border
21 പൊതുപരീക്ഷകളുടെ നടത്തിപ്പ്​ ഒറ്റ പ്ലാറ്റ്​ഫോമിലേക്ക്; തു​ട​ക്കം അ​ടു​ത്ത എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യോ​ടെ
cancel

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള​ എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ 21 പൊ​തു​പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പ്​ ഏ​കീ​കൃ​ത സോ​ഫ്​​റ്റ്​​വെ​യ​ർ ഒ​രു​ക്കു​ന്ന പ്ലാ​റ്റ്​​ഫോ​മി​ലേ​ക്ക്​ മാ​റു​ന്നു. െസ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കും മ​റ്റു​ സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും​ കാ​ര​ണം പ​രീ​ക്ഷാ​ഭ​വ​ൻ വെ​ബ്​​സൈ​റ്റ്​ പ​ണി​മു​ട​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​യി സം​സ്ഥാ​ന ഐ.​ടി ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്സ്​ വ​കു​പ്പി​ന്​ കീ​ഴി​ലെ സി.​ഡി​റ്റ്​ ആ​ണ്​ ഏ​കീ​കൃ​ത പ​രീ​ക്ഷാ സോ​ഫ്​​റ്റ്​​വെ​യ​ർ ന​ട​പ്പാ​ക്കു​ന്ന​ത്.

പ​രീ​ക്ഷ​ക്കു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ മു​ത​ൽ ഫ​ല​പ്ര​ഖ്യാ​പ​നം വ​രെ എ​ല്ലാ ന​ട​പ​ടി​ക​ളും ഒ​റ്റ സോ​ഫ്​​റ്റ്​​വെ​യ​റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. നേ​ര​ത്തെ എ​ൻ.​ഐ.​സി​യും പി​ന്നീ​ട്​ പ​രീ​ക്ഷാ​ഭ​വ​നും രൂ​പ​പ്പെ​ടു​ത്തി​യ ഐ.​എ​ക്സാം സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പ്.

ഓ​രോ പ​രീ​ക്ഷ​ക്കും വെ​വ്വേ​റെ ലോ​ഗി​ൻ ഐ.​ഡി​ക​ളാ​ണ്​ നി​ല​വി​ലു​ള്ള​ത്. എ​ന്നാ​ൽ, സി.​ഡി​റ്റ് പു​തു​താ​യി രൂ​പ​പ്പെ​ടു​ത്തു​ന്ന യൂ​നി​ഫൈ​ഡ്​ എ​ക്സാ​മി​നേ​ഷ​ൻ മാ​നേ​ജ്​​മെ​ന്‍റ്​ സി​സ്റ്റം എ​ന്ന സോ​ഫ്​​റ്റ്​​വെ​യ​ർ പ്ര​കാ​രം ഒ​റ്റ ലോ​ഗി​ൻ ഉ​പ​യോ​ഗി​ച്ച്​ എ​ല്ലാ പ​രീ​ക്ഷ​ക​ളു​ടെ​യും ര​ജി​സ്​​ട്രേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാം. ര​ജി​സ്​​ട്രേ​ഷ​ന്​ ശേ​ഷം, പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ച്ച​വ​രു​ടെ ലി​സ്റ്റ്​ ത​യാ​റാ​ക്ക​ൽ, ചോ​ദ്യ​പേ​പ്പ​ർ അ​യ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ലേ​ക്ക്​ അ​യ​ക്ക​ൽ, മാ​ർ​ക്ക്​ രേ​ഖ​പ്പെ​ടു​ത്ത​ൽ, ടാ​ബു​ലേ​ഷ​ൻ ജോ​ലി​ക​ൾ, അ​ന്തി​മ​ഫ​ലം ത​യാ​റാ​ക്ക​ൽ, ഫ​ല​പ്ര​ഖ്യാ​പ​നം, ഫ​ലം ഡി​ജി​ലോ​ക്ക​റി​ലേ​ക്ക്​ ബ​ന്ധി​പ്പി​ക്ക​ൽ എ​ന്നി​വ​യെ​ല്ലാം ഒ​റ്റ സോ​ഫ്​​റ്റ്​​വെ​യ​ർ നി​യ​ന്ത്ര​ണ​ത്തി​ലാ​കും. ഇ​നി വ​രു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ ന​ട​ത്തി​പ്പ്​ പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും. തു​ട​ർ​ന്ന് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യു​ൾ​പ്പെ​ടെ മ​റ്റു​ പ​രീ​ക്ഷ​ക​ളും പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​റി​ലാ​ക്കും. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ വി​ജ്ഞാ​പ​നം ഒ​ക്​​ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ പു​റ​പ്പെ​ടു​വി​ക്കും. അ​തി​ന്​ മു​മ്പ്​ ത​ന്നെ സി.​ഡി​റ്റ്​ സോ​ഫ്​​റ്റ്​​വെ​യ​ർ ത​യാ​റാ​ക്ക​ൽ ന​ട​പ​ടി​ക​ളും സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കും.

എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്ക്​ പു​റ​മെ സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തു​ന്ന വി​വി​ധ തു​ല്യ​ത കോ​ഴ്​​സു​ക​ളു​ടെ പ​രീ​ക്ഷ​ക​ൾ, കെ.​ടെ​റ്റ്, ഡി.​എ​ൽ.​എ​ഡ്, കെ.​ജി.​ടി.​ഇ, ന​ഴ്​​സ​റി ടീ​ച്ചേ​ഴ്​​സ്​ എ​ജു​ക്കേ​ഷ​ൻ കോ​ഴ്​​സ്​, ലൈ​ബ്ര​റി കൗ​ൺ​സി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ് തു​ട​ങ്ങി​യ​വ​യു​ടെ പ​രീ​ക്ഷ​യും എ​ൽ.​എ​സ്.​എ​സ്, യു.​എ​സ്.​എ​സ്​ സ്​​കോ​ള​ർ​ഷി​പ്പ്​ പ​രീ​ക്ഷ​ക​ളും പ​രീ​ക്ഷാ ഭ​വ​നാ​ണ്​ ന​ട​ത്തു​ന്ന​ത്. ഇ​വ​യെ​ല്ലാം പു​തി​യ സോ​ഫ്​​റ്റ്​​വെ​യ​റി​ന്‍റെ പ​രി​ധി​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രും.

സി.​ഡി​റ്റ്​ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സെ​ർ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ സ​ന്ദ​ർ​ശ​ക തി​ര​ക്ക്​ കാ​ര​ണം വെ​ബ്​​സൈ​റ്റ്​ പ​ണി​മു​ട​ക്കു​ന്ന സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Planning Board exam malpractice; candidates called for interview
Next Story