ആസ്ട്രോണമി ആൻഡ് ആസ്ട്രോ ഫിസിക്സ് ഇന്റർ യൂനിവേഴ്സിറ്റി സെന്ററിൽ പിഎച്ച്.ഡി എം.എസ്.സി
text_fieldsപുണെയിലെ ഇന്റർ-യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് (IUCAA) 2024 വർഷത്തെ വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ‘യു.ജി.സി’യുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണിത്. ജനുവരി 10ന് നടത്തുന്ന IUCAA-നാഷനൽ അഡ്മിഷൻ ടെസ്റ്റിലൂടെ (INAT-2024)യാണ് തിരഞ്ഞെടുപ്പ്.
പിഎച്ച്.ഡി പ്രോഗ്രാം: ആസ്ട്രോണമി, ആസ്ട്രോഫിസിക്സ്, ഫിസിക്സ് വിഷയങ്ങളിലാണ് ഗവേഷണ പഠനാവസരം. റിസർച് സ്കോളർഷിപ് ലഭിക്കും. വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
എം.എസ്.സി പ്രോഗ്രാം: സാവിത്രിഭായ് ഫൂലെ പുണെ സർവകലാശാലയും IUCAAയും നടത്തുന്ന ജോയന്റ് എം.എസ്.സി (ഫിസിക്സ് വിത്ത് ആസ്ട്രോഫിസിക്സ്) കോഴ്സിലേക്കും പ്രവേശനം തേടാം. ബി.എസ്.സി ഫിസിക്സ് (രണ്ടാം വർഷം മാത്സ് പഠിച്ചിരിക്കണം) അല്ലെങ്കിൽ ഏതെങ്കിലും ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് 55 ശതമാനം മാർക്കിൽ കുറയാതെ 2024 ജൂലൈയോടുകൂടി യോഗ്യത നേടാൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. INAT-2024 സ്കോർ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://inat.iucaa.in/INAT 2024, www.iucaa.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. നവംബർ 15വരെ ഓൺലൈനായി അപേക്ഷ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

