ജവഹർലാൽ നെഹ്റു സയൻറിഫിക് റിസർച് സെൻററിൽ പിഎച്ച്.ഡി/എം.എസ് എൻജിനീയറിങ്, എം.എസ് റിസർച്
text_fieldsകേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച് ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പിഎച്ച്.ഡി/എം.എസ് എൻജിനീയറിങ്/എം.എസ് റിസർച്-യോഗ്യത: എം.എസ്സി/ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്/BVSc/MVSc/MBBS/MD 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. കൂടാതെ ഗേറ്റ്/ജെസ്റ്റ്/ജിപാറ്റ് അല്ലെങ്കിൽ യു.ജി.സി -സി.എസ്.ഐ.ആർ നെറ്റ്/ജെ.ആർ.എഫ്/ICMR-JRF/DBT-JRF/ഇൻസ്പെയർ-ജെ.ആർ.എഫ് യോഗ്യത നേടിയിരിക്കണം. ജൂനിയർ റിസർച് ഫെലോഷിപ് (ജെ.ആർ.എഫ്) യോഗ്യത നേടിയിട്ടുള്ളവർക്കാണ് തെരഞ്ഞെടുപ്പിൽ മുൻഗണന.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.jncasr-admissions.inൽ ലഭ്യമാണ്. അപേക്ഷഫീസ് 500 രൂപ. െഡബിറ്റ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖാന്തരം ഓൺലൈനായി ഫീസ് അടക്കാം. അപേക്ഷ ഓൺലൈനായി നവംബർ 22നകം സമർപ്പിക്കണം.
മെറിറ്റടിസ്ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി അഭിരുചി പരീക്ഷ/ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കും.ജവഹർലാൽ നെഹ്റു അഡ്വാൻസ്ഡ് സയൻറിഫിക് റിസർച് സെൻററിെൻറ കെമിസ്ട്രി, ഫിസിക്സ് (മെറ്റീരിയൽസ്), ന്യൂ കെമിസ്ട്രി, ന്യൂറോ സയൻസ്, മോളിക്യുലർ ബയോളജി, ജനറ്റിക്സ് യൂനിറ്റുകളിലാണ് ഗവേഷണ പഠനാവസരം. പ്രവേശനം നേടുന്നവർക്ക് സ്കോളർഷിപ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

