ശ്രീചിത്രയിൽ പിഎച്ച്.ഡി, എം.ഫിൽ, എം.ടെക് പ്രവേശനം
text_fieldsതിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി, 2024 ജൂലൈ സെഷനിലാരംഭിക്കുന്ന ഇനിപറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
- പിഎച്ച്.ഡി- ഫിസിക്കൽ സയൻസ്, കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, ബയോ എൻജിനീയറിങ്, ബയോമെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, മെഡിക്കൽ സയൻസസ് ആൻഡ് ഹെൽത്ത് സയൻസസ് (യു.ജി.സി/സി.എസ്.ഐ.ആർ/ഐ.സി.എം.ആർ/ഡി.ബി.ടി ജൂനിയർ റിസർച് ഫെലോഷിപ് അല്ലെങ്കിൽ ശ്രീചിത്രയിൽനിന്ന് എം.ഫിൽ യോഗ്യത നേടിയവർക്കാണ് അവസരം).
- പിഎച്ച്.ഡി (ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പുകൾ 3): പട്ടികവർഗക്കാർക്കാണ് അവസരം.
- ഇന്റർഗ്രേറ്റഡ് പിഎച്ച്.ഡി (MD-Phd, DM/Mch-phd). ശ്രീചിത്രയിലെ MD/DM/Mch റസിഡന്റുകൾക്ക് അപേക്ഷിക്കാം.
- എം.ടെക് ബയോ മെഡി. എൻജിനീയറിങ്
- മാസ്റ്റർ ഓഫ് പബ്ലിക്ക് ഹെൽത്ത്
- ഡിപ്ലോമ ഇൻ പബ്ലിക്ക് ഹെൽത്ത്
പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.sctimst.ac.in നിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി മാർച്ച് 31 വരെ അപേക്ഷിക്കാം.
തിരുവനന്തപുരം, ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
അന്വേഷണങ്ങൾക്ക് regoffice@sctimst.ac.in എന്ന ഇ-മെയിലിലും 0471-2524269/289/649 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

