എൻ.ഐ.ടിയിൽ പിഎച്ച്.ഡി: 27 വരെ അപേക്ഷിക്കാം
text_fieldsചാത്തമംഗലം: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് (എൻ.ഐ.ടി) ഡിസംബറിൽ ആരംഭിക്കുന്ന വിവിധ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിപ്പാർട്മെന്റുകളിലും സെന്ററുകളിലുമായി ആറ് സ്കീമുകളിലാണ് പ്രവേശനം.
സ്കീം ഒന്ന്: ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ് അല്ലെങ്കിൽ CSIR-UGC JRF/KSCSTE/INSPIRE പോലുള്ള മറ്റു സർക്കാർ ഫെലോഷിപ്പുകളോടുകൂടിയ ഫുൾടൈം രജിസ്ട്രേഷൻ.
സ്കീം രണ്ട്: സെൽഫ്-സ്പോൺസേർഡ് വിഭാഗത്തിലുള്ള ഫുൾടൈം രജിസ്ട്രേഷൻ.
സ്കീം മൂന്ന്: വ്യവസായ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള സ്പോൺസേർഡ് വിദ്യാർഥികൾക്കായി ഫുൾടൈം രജിസ്ട്രേഷൻ.
സ്കീം നാല്: എൻ.ഐ.ടിയിലെ സ്ഥിരം ജീവനക്കാർക്കും പ്രോജക്ട് സ്റ്റാഫുകൾക്കുമുള്ള ഇന്റേണൽ രജിസ്ട്രേഷൻ.
സ്കീം അഞ്ച്: ബിരുദാനന്തര ബിരുദമുള്ള, മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള എക്സ്റ്റേണൽ (പാർട്ട്-ടൈം) രജിസ്ട്രേഷൻ.
സ്കീം ആറ്: ബിരുദാനന്തര ബിരുദമില്ലാത്ത, വ്യവസായ/ഗവേഷണ/മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കുള്ള എക്സ്റ്റേണൽ (പാർട്ട് ടൈം) ഡയറക്ട് പിഎച്ച്.ഡി പ്രോഗ്രാം.
അപേക്ഷ ഫീസും അവസാന തീയതിയും: ഓപൺ/ഇ.ഡബ്ല്യൂ.എസ/ഒ.ബി.സി വിഭാഗക്കാർക്ക് 1000 രൂപയും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 27, രാവിലെ 10. വിവരങ്ങൾക്ക്: www.nitc.ac.in ഫോൺ: 0495-2286119/6118, 9188925202 ഇ-മെയിൽ: pgadmissions@nitc.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

