Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_right...

ആ​സ്​​ട്രോ​ണ​മി​യി​ലും ആ​സ്​​ട്രോ ഫി​സി​ക്​​സി​ലും റി​സ​ർ​ച്​ സ്​​കോ​ള​ർ​ഷി​പ്പോ​ടെ പി​എ​ച്ച്.​ഡി

text_fields
bookmark_border
ആ​സ്​​ട്രോ​ണ​മി​യി​ലും ആ​സ്​​ട്രോ ഫി​സി​ക്​​സി​ലും റി​സ​ർ​ച്​ സ്​​കോ​ള​ർ​ഷി​പ്പോ​ടെ പി​എ​ച്ച്.​ഡി
cancel
​സ​മ​ർ​ഥ​രും ഗ​വേ​ഷ​ണ ത​ൽ​പ​ര​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ രാ​ജ്യ​ത്തെ ര​ണ്ട്​ പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ആ​സ്​​ട്രോ​ണ​മി, ആ​സ്​​േ​​ട്രാ ഫി​സി​ക്​​സ്, ഫി​സി​ക്​​സ്​ മേ​ഖ​ല​ക​ളി​ൽ സ്​​കോ​ള​ർ​ഷി​പ്പോ​ടെ പി​എ​ച്ച്.​ഡി​യി​ലേ​ക്ക്​ ന​യി​ക്കു​ന്ന ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​ന്​ അ​വ​സ​രം.
യൂ​നി​വേ​ഴ്​​സി​റ്റി ഗ്രാ​ൻ​ഡ്​ ക​മീ​ഷ​നു കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​മാ​യ പു​ണെ​യി​ലെ ഇ​ൻ​റ​ർ യൂ​നി​വേ​ഴ്​​സി​റ്റി സ​െൻറ​ർ ഫോ​ർ ആ​സ്​​ട്രോ​ണ​മി ആ​ൻ​ഡ്​ ആ​സ്​​ട്രോ ഫി​സി​ക്​​സും (IUCAA), ടാ​റ്റ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫ​ണ്ട​മ​െൻറ​ൽ റി​സ​ർ​ച്ചി​​െൻറ പു​ണെ​യി​ലെ നാ​ഷ​ന​ൽ സ​െൻറ​ർ ഫോ​ർ റേ​ഡി​യോ ആ​സ്​​ട്രോ ഫി​സി​ക്​​സു​മാ​ണ്​ (NCRA -TIFR) സ്​​കോ​ള​ർ​ഷി​പ്പോ​ടെ പി​എ​ച്ച്.​ഡി പ​ഠ​നാ​വ​സ​രം ന​ൽ​കു​ന്ന​ത്. INAT 2017ഒാ​ടെ​യാ​ണ്​ സെ​ല​ക്​​ഷ​ൻ.

അ​പേ​ക്ഷ​ക​ർ ഫി​സി​ക്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ആ​സ്​​ട്രോ​ണ​മി, അ​പ്ലൈ​ഡ്​ മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ ബി.​എ​സ്​​​സി/ എം.​എ​സ്​​സി/ ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ എം.​എ​സ്​​സി ബി​രു​ദം 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​രി​ക്ക​ണം. ഏ​തെ​ങ്കി​ലും ബ്രാ​ഞ്ചി​ൽ 2018 ജൂ​ലൈ മാ​സ​ത്തോ​ടെ ബി.​ഇ/ ബി.​ടെ​ക്​/ എം.​ഇ/ എം.​ടെ​ക്​ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. INAT 2017ൽ ​പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ http://inat.ncra.tifr.res.in/inat എ​ന്ന വെ​ബ്​​സൈ​റ്റി​ൽ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. 
അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ 2017 സെ​പ്​​റ്റം​ബ​ർ 15 വ​രെ സ്വീ​ക​രി​ക്കും. അ​സ​സ്​​മ​െൻറ്​ ഫോ​റം ഒാ​ൺ​ലൈ​നാ​യി പൂ​രി​പ്പി​ച്ച്​ സെ​പ്​​റ്റം​ബ​ർ 20നു ​മു​മ്പ്​ സ​മ​ർ​പ്പി​ക്ക​ണം.

IUCAA-NCRA അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റ്​ (INAT -2017) ഡി​സം​ബ​ർ ഏ​ഴി​ന്​ ന​ട​ത്തും. ഇ​ൻ​റ​ർ​വ്യൂ ഡി​സം​ബ​ർ 7, 8 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. NCRA -TIFR പു​ണെ​യി​ലാ​ണ്​ ടെ​സ്​​റ്റും ഇ​ൻ​റ​ർ​വ്യൂ​വും ന​ട​ത്തു​ക. ര​ണ്ട്​ മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ടെ​സ്​​റ്റി​ൽ A, B എ​ന്നി​ങ്ങ​നെ ര​ണ്ടു​ ഭാ​ഗ​ങ്ങ​ളു​ണ്ടാ​വും. പാ​ർ​ട്ട്​ Aയി​ൽ ബേ​സി​ക്​ മാ​ത്ത​മാ​റ്റി​ക്​​സ്, ഫി​സി​ക്​​സ്, ഇ​ല​ക്​​​ട്രോ​ണി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ലും പാ​ർ​ട്ട്​ Bയി​ൽ അ​ഡ്വാ​ൻ​സ്​​ഡ്​ ഫി​സി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഷ​യ​ങ്ങ​ളി​ലും 20 ഒ​ബ്​​ജ​ക്​​ടി​വ്​ ടൈ​പ്​ ചോ​ദ്യ​ങ്ങ​ൾ വീ​ത​മു​ണ്ടാ​കും. ത​ന്നി​ട്ടു​ള്ള​തി​ൽ​നി​ന്ന്​ ശ​രി​യു​ത്ത​രം ക​ണ്ടെ​ത്ത​ണം. ഒാ​രോ ശ​രി​യു​ത്ത​ര​ത്തി​നും മൂ​ന്നു മാ​ർ​ക്ക്​ വീ​തം ല​ഭി​ക്കും. ഉ​ത്ത​രം തെ​റ്റി​യാ​ൽ ഒാ​േ​രാ മാ​ർ​ക്ക്​ വീ​തം കു​റ​ക്കും.​ ടെ​സ്​​റ്റി​ൽ തി​ള​ങ്ങു​ന്ന​വ​രെ​യാ​ണ്​ ഇ​ൻ​റ​ർ​വ്യൂ​വി​ൽ പ​െ​ങ്ക​ടു​പ്പി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ 2018 ആ​ഗ​സ്​​റ്റോ​ടെ ബ​ന്ധ​പ്പെ​ട്ട സ്​​ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശ​ി​ക്കേ​ണ്ട​താ​യി വ​രും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://inat.ncra.tifr.res.in/inat എ​ന്ന വെ​ബ്​​സൈ​റ്റി​ലും ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
Inter-University Centre for Astronomy and Astro Physics (IUCAA), Post Bag-4, Ganeshkhind, S.P, Pune University Campus, Pune-411007. Phone: +91 2025604100. website: www.iucaa.in
National Centre for Radio Astro Physics (NCRA), Tata Insititute of Fundamental Research (TIFR), Post Bag 3, Ganeshkhind, S.P, Pune University Campus, Pune-411007. Phone: +91 2025719000. website: www.ncra.tifr.res.in
Show Full Article
TAGS:Phd Astronomy astro physics research scholarship 
Web Title - PhD in Astronomy and astro physics with research scholarship
Next Story