ആർ.ജി.സി.ബിയിൽ പിഎച്ച്.ഡി പ്രവേശനം
text_fieldsരാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB), പൂജപ്പുര, തിരുവനന്തപുരം 2023 വർഷത്തെ പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഡിസീസ് ബയോളജി, ന്യൂറോ സയൻസ്, പ്ലാന്റ് സയൻസ്, ബയോ ഇർഫർമാറ്റിക്സ് മേഖലകളിലാണ് ഗവേഷണ പഠനാവസരം.
യോഗ്യത: ലൈഫ്/അഗ്രികൾചറൽ/എൻവയൺമെന്റൽ/വെറ്ററിനറി/ഫാർമസ്യൂട്ടിക്കൽ/മെഡിക്കൽ സയൻസസ്/ബയോ കെമിസ്ട്രി/ബയോ ടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ്/ബയോ ഫിസിക്സ്/കെമിസ്ട്രി/മൈക്രോബയോളജി മുതലായ വിഷയങ്ങളിൽ മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം.
പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും യോഗ്യത പരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്. പ്രാബല്യമുള്ള ജെ.ആർ.എഫ് (UGC/CSIR/ICMR/DBT/DST-INSPIRE) യോഗ്യത നേടിയിരിക്കണം. പ്രായപരിധി 26 വയസ്സ്. sc/st/ ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.rgcb.res.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസ് 500 രൂപ. നിർദേശാനുസരണം ഓൺലൈനായി ജൂൺ 15നകം അപേക്ഷിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

