Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.ഐ.എസ്​.ടിയിൽ...

ഐ.ഐ.എസ്​.ടിയിൽ പിഎച്ച്​.ഡി പ്രവേശനം

text_fields
bookmark_border
ഐ.ഐ.എസ്​.ടിയിൽ പിഎച്ച്​.ഡി പ്രവേശനം
cancel

ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പേസ്​ സയൻസ്​ ആൻഡ്​​ ടെക്​നോളജി (ഐ.ഐ.എസ്​.ടി) വിവിധ ഡിപ്പാർട്​​മെൻറുകളിലായി 2022 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്​.ഡി പ്രോഗ്രാം പ്രവേശനത്തിന്​ അപേക്ഷ ഓൺലൈനായി ഡിസംബർ 13 വരെ സമർപ്പിക്കാം. ഗവേഷണപഠനത്തിന്​ എയ്​റോസ്​പേസ്​ എൻജിനീയറിങ്​, ഏവിയോണിക്​സ്​, കെമിസ്​ട്രി, എർത്ത്​ ആൻഡ്​​ സ്​പേസ്​ സയൻസസ്​, ഹ്യുമാനിറ്റീസ്​, മാത്തമാറ്റിക്​സ്​, ഫിസിക്​സ്​ ഡിപ്പാർട്​​മെൻറുകളാണ്​ അവസരം നൽകുന്നത്​. യോഗ്യത: ഗേറ്റ്​ സ്​കോർ അടിസ്​ഥാനത്തിൽ പ്രവേശനം നേടി ME/MTech 65 ശതമാനം മാർക്കിൽ/7.00 CGPAയിൽ കുറയാതെ വിജയിച്ചിരിക്കണം.

ബന്ധപ്പെട്ട ശാസ്​ത്രവിഷയങ്ങളിൽ 65 ശതമാനം മാർക്കിൽ/7.00 CGPA യിൽ കുറയാതെ എം.എസ്​സിയും UGC CSIR നെറ്റ്​/ജെ.ആർ.എഫ്/​െലക്ചറർഷിപ്​​​/ഫെലോഷിപ​്​ അല്ലെങ്കിൽ NBHM/ജെസ്​റ്റ്​/ഗേറ്റ്​ യോഗ്യതയും ഉള്ളവർക്ക്​ അപേക്ഷിക്കാം.

ഹ്യുമാനിറ്റീസ്​/മാനേജ്​മെൻറ്​/സോഷ്യൽ സയൻസസ്​ വിഷയങ്ങളിൽ 65 ശതമാനം മാർക്കിൽ/7.00 CGPAയിൽ കുറയാതെ മാസ്​റ്റേഴ്​സ്​ ഡിഗ്രിയും യു.ജി.സി നെറ്റ്​/ജെ.ആർ.എഫ്​/ഫെലോഷിപ്​ യോഗ്യതയുള്ളവർക്കും ഗ​േവഷണപഠനത്തിന്​ ​അപേക്ഷിക്കാം.പ്രായപരിധി 13.12.2021ൽ 35​. OBC/EWS/SC/ST/PWD വിഭാഗങ്ങളിൽപെടുന്നവർക്ക്​ യോഗ്യതാപരീക്ഷയുടെ മാർക്കിലും പ്രായപരിധിയിലും ഇളവുണ്ട്​. വിജ്ഞാപനം http://admission.iist.ac.inൽനിന്ന്​ ഡൗൺലോഡ്​ ചെയ്​ത്​ അപേക്ഷിക്കാം.

ഡിസംബർ 22ന്​ നടത്തുന്ന ഓൺലൈൻ സ്​ക്രീനിങ്​ ടെസ്​റ്റ്,​ ജനുവരി 4, 5 തീയതികളിൽ നടത്തുന്ന ഇൻറർവ്യൂ എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ തെരഞ്ഞെടുപ്പ്​. ജനുവരി 14ന്​ റിപ്പോർട്ട്​ ചെയ്യണം. പിഎച്ച്​.ഡി പ്രോഗ്രാം ജനുവരി 17ന്​ ആരംഭിക്കും. സെമസ്​റ്റർ ഫീസ്​ 7450 രൂപ. റിസർച്​​ സ്​കോളേഴ്​സിന്​ ആദ്യത്തെ രണ്ടു വർഷം പ്രതിമാസം 31,000 രൂപ വീതവും തുടർന്നുള്ള വർഷങ്ങളിൽ പ്രതിമാസം 35,000 രൂപ വീതവും ഫെലോഷിപ്​​ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IISTPhD admission
News Summary - PhD admission in IIST
Next Story