കേന്ദ്ര സർവകലാശാലയിൽ പിഎച്ച്.ഡി പ്രവേശനം
text_fieldsകാസർകോട് പെരിയയിലെ കേന്ദ്ര സർവകലാശാല വിവിധ വകുപ്പുകളിലായി 2025-26 വർഷം നടത്തുന്ന പിഎച്ച്.ഡി പ്രോഗ്രാം പ്രവേശനത്തിന് ഓൺലൈനിൽ ഒക്ടോബർ 16 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീസ് 1000 രൂപ, എസ്.സി/ എസ്.ടി പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 500 രൂപ.
വകുപ്പുകളും ഒഴിവുകളും: ഇംഗ്ലീഷ് -11, ഇക്കണോമിക്സ് -6, ബയോ കെമിസ്ട്രി ആൻഡ് മോളിക്യൂലർ ബയോളജി -18, സുവോളജി -5, ജനോമിക് സയൻസ്-16, ഫിസിക്സ്-17, കമ്പ്യൂട്ടർ സയൻസ്-13, ഹിന്ദി-9, മാത്തമാറ്റിക്സ്-9, പ്ലാന്റ് സയൻസ്-10, കെമിസ്ട്രി-14, എൻവയൺമെന്റൽ സയൻസ് -14, ഇന്റർനാഷനൽ റിലേഷൻസ്-4, ലിംഗ്വിസ്റ്റിക്സ്-12, സോഷ്യൽ വർക്ക്-5, എജുക്കേഷൻ-4, ലോ (നിയമം)-2, മലയാളം-3, പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ-15, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്-10, ജിയോളജി-6, യോഗ സ്റ്റഡീസ്-4, മാനേജ്മെന്റ് സ്റ്റഡീസ്-7, കോേമഴ്സ് ആൻഡ് ഇന്റർനാഷനൽ ബിസിനസ്-5, ടൂറിസം സ്റ്റഡീസ്-7, കന്നട-4 (ആകെ 230 ഒഴിവുകൾ), നിശ്ചിത ഒഴിവുകൾ ഒ.ബി.സി നോൺ ക്രീമിലെയർ, എസ്.സി/ എസ്.ടി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്നു. ഭിന്നശേഷിക്കാർക്കും അഞ്ചു ശതമാനം സംവരണമുണ്ട്.
പ്രവേശന യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ 75 ശതമാനം മാർക്ക്/ തത്തുല്യ ട്രേഡിൽ കുറയാതെ നാലു വർഷം ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ എം.ഫിൽ ബിരുദം. എസ്.സി/ എസ്.ടി, ഒ.ബി.സി, എൻ.സി.എൽ, ഇ.ഡബ്ല്യു.എസ്, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്.
യു.ജി.സി/ യു.ജി.സി-സി.എസ്.ഐ.ആർ നെറ്റ് ജെ. ആർ.എഫ് / ഗേറ്റ് / സീഡ്/ തത്തുല്യ ദേശീയതല പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷാ സമർപ്പണത്തിനുള്ള മാർഗനിർദേശങ്ങളും https://www.cukerala.ac.in ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

