കാസർകോഡ് സെൻട്രൽ യൂനിവേഴ്സിറ്റിയിൽ പി.എച്ച്.ഡി പ്രവേശനം; 230 ഒഴിവുകൾ
text_fieldsകാസർകോഡ് സ്ഥിതി ചെയ്യുന്ന സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരളയിൽ 2025-26 അധ്യയന വർഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 230 ഒഴിവുകൾ. ഒക്ടോബർ 16 വരെ അപേക്ഷിക്കാം.
യോഗ്യത
മൂന്നുവർഷ ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദം/ നാലുവർഷ ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ ഒരു വർഷത്തെ ബിരുദാനന്തര ബിരുദം/75 ശതമാനം മാർക്കോടെ നാലുവർഷ ബിരുദം/ 55 ശതമാനം മാർക്കോടെ എം.ഫിൽ/ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തത്തുല്യമായ യോഗ്യത എന്നിവയിൽ ഏതെങ്കിലും വേണം.
അപേക്ഷ ഫീസ്
ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1000 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്പെക്ടസും യൂണിവേഴ്സിറ്റിയുടെ വെബ്സെെറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

