പയ്യന്നൂർ: അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന് (പരിയാരം മെഡിക്കൽ കോളജ്) കീഴിലുള്ള ഫാർമസി കോളജിലേക്ക് 2017-18 അധ്യയനവർഷത്തെ ഫാം.ഡി കോഴ്സിൽ മെറിറ്റ് േക്വാട്ടയിൽ അപേക്ഷിച്ചവരുടെ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നമ്പർ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വെരിഫിക്കേഷൻ പെൻഡിങ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളവരും പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പരാതിയുള്ളവരും അപേക്ഷിച്ചതിെൻറ വിശദാംശങ്ങളും ഒറിജിനൽ മാർക്ക്ലിസ്റ്റും സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം ഇൗമാസം ഏഴിന് രാവിലെ 11നകം പരിയാരം മെഡിക്കൽ കോളജിലെ അഡ്മിഷൻസെൽ ഓഫിസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതാണ്. അന്ന് വൈകീട്ട് നാലിന് വെബ്സൈറ്റിൽ മെറിറ്റ് ക്വോട്ട റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഒന്നാംഘട്ട കൗൺസലിങ് ആഗസ്റ്റ് ഒമ്പതിന് രാവിലെ 11ന് ഡയറക്ടറുടെ ഓഫിസിൽ നടക്കും. റാങ്ക്ലിസ്റ്റിലെ ആദ്യ 30 റാങ്കുകാർക്കാണ് ഒന്നാംഘട്ട കൗൺസലിങ്ങിൽ പങ്കെടുക്കാൻ സാധിക്കുക.
ആകെ 15 സീറ്റാണ് മെറിറ്റ് ക്വോട്ടയിലുള്ളത്. കൗൺസലിങ്ങിൽ പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന അസ്സൽരേഖകൾ സഹിതം രാവിലെ 10ന് അഡ്മിഷൻ സെൽ ഓഫിസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക്: www.mcpariyaram.com
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 6:58 PM GMT Updated On
date_range 2017-08-06T00:28:24+05:30ഫാം.ഡി മെറിറ്റ് േക്വാട്ട റാങ്ക്ലിസ്റ്റ് ഏഴിന് പ്രസിദ്ധീകരിക്കും
text_fieldsNext Story