Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമുദ്ര...

മുദ്ര ഇൻസ്​റ്റിറ്റ്യൂട്ടിൽ പി.ജി.ഡി.എം കമ്യൂണിക്കേഷൻ മാനേജ്​മെൻറ്​

text_fields
bookmark_border
Mudra institute
cancel

മുദ്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ കമ്യൂണിക്കേഷൻ, അഹ്​മദാബാദ്​ (മൈക്ക) നടത്തുന്ന 2022-24 വർഷത്തെ പി.ജി.ഡി.എം കമ്യൂണിക്കേഷൻ പ്രോഗ്രാമിലേക്കുള്ള അഡ്​മിഷൻ ടെസ്​റ്റിൽ പ​െങ്കടുക്കുന്നതിന്​ അപേക്ഷ ഓൺലൈനായി നവംബർ 20 വരെ സമർപ്പിക്കാം.

10 + 2 + 3 സ​മ്പ്രദായത്തിൽ ഏതെങ്കിലും ഡിസിപ്ലിനിൽ ബാച്ച​ിലേഴ്​സ്​ ബിരുദമെടുത്തിട്ടുള്ളവരാകണം. ഫൈനൽ ഡിഗ്രി പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ഐ​.ഐ.എം-കാറ്റ്​ 2021/എക്​സാറ്റ്​ 2022/ജിമാറ്റ്​ യോഗ്യത നേടിയിരിക്കണമെന്നുണ്ട്​.

മൈക്ക അഡ്​മിഷൻ ടെസ്​റ്റിനുള്ള അപേക്ഷ ഫീസ്​ 2100 രൂപ. www.mica.ac.inൽനിന്നും വിശദവിവരങ്ങൾ ഡൗൺലോഡ്​ ചെയ്​ത്​ അപേക്ഷിക്കാം. അഡ്​മിഷൻ ടെസ്​റ്റിൽ സൈക്കോ മെട്രിക്​ ടെസ്​റ്റ്​, ഡിസ്​ക്രിപ്​റ്റിവ്​ ടെസ്​റ്റ്​ കൂടാതെ, ഡൈവർജൻറ്​ ആൻഡ്​ കൺവർജെൻറ്​ തിങ്കിങ്​, വെർബൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ്​ എബിലിറ്റി, ഡാറ്റ ഇൻറർപ്ര​ട്ടേഷൻ, പൊതുവിജ്ഞാനം എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാകും.

ആദ്യത്തെ മൈക്ക അഡ്​മിഷൻ ടെസ്​റ്റ്​ ഡിസംബർ നാലിന്​ ദേശീയതലത്തിൽ നടക്കും. ടെസ്​റ്റിൽ യോഗ്യത നേടുന്നവരെ മാർച്ച്​ മാസത്തിൽ​ ഗ്രൂപ്പ്​ എക്​സർസൈസ്​, വ്യക്​തിഗത അഭിമുഖം നടത്തിയാണ്​ സെലക്​ഷൻ.'മൈക്ക'യുടെ പി.ജി പ്രോഗ്രാമിൽ അഡ്വ​ർടൈസിങ്​ ആൻഡ്​​ ബ്രാൻഡ്​ മാനേജ്​മെൻറ്​, ഡിജിറ്റൽ കമ്യൂണ​ിക്കേഷൻ മാനേജ്​മെൻറ്​, മാർക്കറ്റിങ്​ അനലിറ്റിക്​സ്​, മീഡിയ ആൻഡ്​​ എൻറർടൈൻമെൻറ്​ മാനേജ്​മെൻറ്​ എന്നിവ സ്​പെഷ​ൈലസേഷനുകളായി പഠിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PGDM Communication Management at Mudra Institute
Next Story