അഗ്രികൾചറൽ മാർക്കറ്റിങ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി.ഡി.എം അഗ്രി ബിസിനസ് മാനേജ്മെന്റ്
text_fieldsജയ്പുരിലെ ചൗധരി ചരൺ സിങ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾചറൽ മാർക്കറ്റിങ് 2023-25 ബാച്ചിലേക്കുള്ള പി.ജി.ഡി.എം അഗ്രിബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
അഗ്രി ഇൻപുട്ട് ബാങ്കിങ് ആൻഡ് ഫിനാൻസ്, അഗ്രി റീട്ടെയിൽ, എഫ്.എം.സി.ജി, അഗ്രി കമ്മോഡിറ്റി, വെയർഹൗസ്, ലോജിസ്റ്റിക് മുതലായ മേഖലകളിലാണ് തൊഴിലവസരം. രണ്ടു വർഷത്തെ ഫുൾടൈം റെസിഡൻഷ്യൽ കോഴ്സാണ്.
യോഗ്യത: അഗ്രികൾചർ സയൻസ്/അനുബന്ധ വിഷയങ്ങളിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം.
എസ്.സി/എസ്.ടി/പി.എച്ച് വിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ്. ഐ.ഐ.എം-കാറ്റ് 2022, സിമാറ്റ്-2023 സ്കോർ വേണം. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.ccsniam.gov.inൽ. രജിസ്ട്രേഷൻ ഫീസ് 1200 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 600 രൂപ.
പി.ജി.ഡി.എം-എ.ബി.എം പ്രവേശനം ലഭിക്കുന്നവർ കോഴ്സ് ഫീസായി 7,20,000 രൂപയും ബോർഡിങ് ആൻഡ് ലോഡ്ജിങ് ഫീസായി 1,80,000 രൂപയും ഗഡുക്കളായി അടക്കണം.
അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അനുമതിയോടെയാണ് കോഴ്സ് നടത്തുന്നത്. പ്ലേസ്മെന്റ് സഹായം ലഭിക്കും.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസിൽ ഇന്റഗ്രേറ്റഡ് ജറിയാട്രിക് കെയർ പി.ജി ഡിപ്ലോമ
അപേക്ഷ ജനുവരി 26 വരെ
ന്യൂഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസ് ജനുവരി അവസാനവാരം ആരംഭിക്കുന്ന ഏകവർഷ പോസ്റ്റ് ഗ്രാജ്വേഷൻ ഡിപ്ലോമ ഇൻ ഇന്റഗ്രേറ്റഡ് ജറിയാട്രിക് കെയർ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വൃദ്ധജന സംരക്ഷണത്തിന് ഊന്നൽ നൽകുന്ന പാഠ്യപദ്ധതിയാണിത്. സീറ്റുകൾ 25.
യോഗ്യത: ബിരുദം. സോഷ്യോളജി, സോഷ്യൽ വർക്ക്, സോഷ്യൽ വെൽഫെയർ, ആന്ത്രോപ്പോളജി, സൈക്കോളജി ഉൾപ്പെടെയുള്ള സാമൂഹികശാസ്ത്ര വിഷയങ്ങളിലും നഴ്സിങ്, ഹോം സയൻസ് അനുബന്ധ വിഷയങ്ങളിലും ബിരുദമുള്ളവർക്ക് മുൻഗണന. വൃദ്ധജന പരിപാലന സംഘടനകളിൽനിന്നു നേടിയ പ്രവൃത്തിപരിചയം/പരിശീലനം അഭികാമ്യം. പ്രായം 21-40.
പ്രവേശന വിജ്ഞാപനം, അപേക്ഷഫോറം www.nisd.gov.inൽ. വിലാസം: Director, National Institute of Social Defence, Plot No G 2, Dwarka, sector 10, New Delhi 110075. Ph: 011-20893999/20893989. യോഗ്യത പരീക്ഷക്ക് ലഭിച്ച മാർക്കിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

