കാപ്പി കുടിച്ച് ജോലി ചെയ്യണോ? വരൂ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെൻറ് പഠിക്കാം
text_fieldsകാപ്പി കുടിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കണം. കാപ്പി രുചിക്കുന്നതു തന്നെ ഒരു ജോലിയായാലോ? കാപ്പിയുടെ ഗുണനിലവാരം വിലയിരുത്തുന്നതിനായി പാഠ്യപദ്ധതി തന്നെ നിലവിലുണ്ട്. അതാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെൻറ്. 12 മാസമാണ് കോഴ്സിെൻറ കാലാവധി.
അപേക്ഷ സെപ്റ്റംബർ 16നകം നൽകണം. കോഫി ടെസ്റ്ററാകുന്നതിനുള്ള പ്രത്യേക പരിജ്ഞാനവും ഈ കോഴ്സിലൂടെ ലഭിക്കും. കാപ്പിക്കൃഷി, ഗുണനിയന്ത്രണം, വിപണനം തുടങ്ങിയവയും പാഠ്യപദ്ധതിയിലുണ്ട്. കോഫി ടേസ്‌റ്റർ നിയമനത്തിനും ഈ യോഗ്യത സഹായകമാണ്.
ഇന്ത്യൻ കോഫി ബോർഡിെൻറ ആഭിമുഖ്യത്തിൽ ബെംഗലൂരുവിനടത്ത് ചികമാംഗലൂരിലെ സി.സി.ആർ.ഐയിൽ വെച്ചാണ് കോഴ്‌സ് നടത്തുന്നത്. പഠിച്ചിറങ്ങുന്നവർക്ക് ഇന്ത്യൻ കോഫി ഇൻഡസ്ട്രിയിലും എക്സ്പോർട്ട് ഡിവിഷനിലും കാപ്പി ഉൽപ്പാദന മേഖലയും മറ്റും ക്വാളിറ്റി മാനേജ്മെൻറ് ഡിവിഷനിൽ മികച്ച തൊഴിൽ സാധ്യതയുണ്ട്.
ബോട്ടണി, സുവോളജി, കെമിസ്‌ട്രി, ബയോടെക്‌നോളജി, ബയോസയൻസ്, ഫുഡ് ടെക്‌നോളജി, ഫുഡ് സയൻസ്, എൻവയൺമെന്റൽ സയൻസ് ഇവയിലൊന്നെങ്കിലും അടങ്ങിയ ബിരുദം, ഏതെങ്കിലും ആഗ്രികൾചറൽ സയൻസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിലെ മാർക്ക്, ജനുവരി 5നു നടത്തുന്ന ഇന്റർവ്യൂ, നാവിന്റെ സംവേദനശേഷി പരിശോധന എന്നിവ ആസ്പദമാക്കിയാണ് തെരഞ്ഞെടുപ്പ്. കോഴ്‌സ് ഫീ രണ്ടര ലക്ഷം രൂപ. കൂടുതൽ വിവരങ്ങൾക്ക് www.indiacoffee.org കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

