പി.ജി മെഡിക്കൽ: സർവിസ് ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സിലേക്കുള്ള പ്രവേശനം-2021 സർവിസ് ക്വോട്ട റാങ്ക് ലിസ്റ്റും (DHS, MS) പുതുതായി അംഗീകരിച്ച കോഴ്സിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷനും -പി.ജി മെഡിക്കൽ കോഴ്സിലേക്കുള്ള പ്രവേശനത്തിനായുള്ള സർവിസ് ക്വോട്ട റാങ്ക് ലിസ്റ്റ്-(ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവിസ്, ഇൻഷുറൻസ് മെഡിക്കൽ സർവിസ്) പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. മെഡിക്കൽ എജുക്കേഷൻ സർവിസിന്റെ റാങ്ക് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് എമർജൻസി മെഡിസിനിലെ പുതുതായി അംഗീകരിച്ച സീറ്റുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഓപ്ഷൻ രജിസ്ട്രേഷനുള്ള സൗകര്യം മാർച്ച് ഒന്നിന് വൈകീട്ട് അഞ്ചുവരെ ഉണ്ടാകും. ഹൈൽപ് ലൈൻ നമ്പർ: 0471 2525300.