പി.ജി മെഡിക്കൽ: പുതുക്കിയ താൽക്കാലിക കാറ്റഗറി ലിസ്റ്റ്
text_fieldsതിരുവനന്തപുരം: 2023ലെ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് മാനദണ്ഡത്തിൽ ഇളവുവരുത്തിയത് പ്രകാരം പുതുതായി യോഗ്യത നേടിയ വിദ്യാർഥികൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാൻ അവസരം. പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെകൂടി ഉൾപ്പെടുത്തിയുള്ള പുതുക്കിയ താൽക്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
പുതുക്കിയ കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ളവർ ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ സഹിതം പ്രവേശന പരീക്ഷ കമീഷണറുടെ ഇ-മെയിൽ വിലാസത്തിൽ (ceekinfo.ces@kerala.gov.in) വ്യാഴാഴ്ച ഉച്ചക്ക് 12ന്മുമ്പ് അറിയിക്കണം. വിശദവിവരം www.cee.kerala.gov.inൽ. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

