Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 9:59 PM GMT Updated On
date_range 19 Aug 2017 10:01 PM GMTവുഡ് ആൻഡ് പാനൽ പ്രോഡക്ട്സ് ടെക്നോളജിയിൽ പി.ജി ഡിേപ്ലാമ
text_fieldsbookmark_border
കേന്ദ്ര സർക്കാറിന് കീഴിൽ ബംഗളൂരുവിലെ ഇന്ത്യൻ ൈപ്ലവുഡ് ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (െഎ.പി.െഎ.ആർ.ടി.െഎ) 2017 നവംബറിലാരംഭിക്കുന്ന ‘വുഡ് ആൻഡ് പാനൽ പ്രോഡക്ട്സ് ടെക്നോളജി പോസ്റ്റ് ഗ്രാജ്വറ്റ് ഡിേപ്ലാമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ൈപ്ലവുഡ് വ്യവസായ മേഖലക്കാവശ്യമായ പ്രൊഡക്ഷൻ മാനേജർ, ക്വാളിറ്റി മാനേജർ, മാർക്കറ്റിങ് മാനേജർ, ടീം ലീഡർ, കെമിസ്റ്റ് തുടങ്ങിയ പ്രഫഷനലുകളെ വാർത്തെടുക്കുകയാണ് കോഴ്സിെൻറ ലക്ഷ്യം. ആകെ 30 സീറ്റുകളാണുള്ളത്.
യോഗ്യത: കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, അഗ്രികൾച്ചർ, േഫാറസ്ട്രി എന്നിവയിൽ ബി.എസ്സി ബിരുദം അല്ലെങ്കിൽ അംഗീകൃത ബിഇ/ ബി.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 2017 നവംബർ ഒന്നിന് 28 വയസ്സാണ്. പട്ടികജാതി/ വർഗം, ഒ.ബി.സി, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പ്രായപരിധിയിൽ ഇളവ് അനുവദിക്കും. സ്പോൺസേഡ് വിഭാഗത്തിൽപ്പെടുന്നവർക്ക് പ്രായപരിധിയില്ല.
യോഗ്യത പരീക്ഷയുടെ ഉയർന്ന മാർക്ക് പരിഗണിച്ച് ദേശീയതലത്തിലാണ് സെലക്ഷൻ. വ്യവസായ സംരംഭങ്ങൾ സ്പോൺസർ ചെയ്യപ്പെടുന്നവർക്ക് മുൻഗണന നൽകും. പുരുഷന്മാർക്ക് കാമ്പസിനുള്ളിൽ ഹോസ്റ്റൽ സൗകര്യം ലഭിക്കും. വാർഷിക ഹോസ്റ്റൽ ഫീസ് 4400 രൂപയാണ്. ഭക്ഷണത്തിന് പ്രതിമാസം 5000 രൂപ നൽകണം. കോഴ്സ് ഫീസ് 41,800 രൂപയാണ്. ഇത് അഡ്മിഷൻ സമയത്ത് അടക്കണം. ഇതിന് പുറമെ കോഷൻ െഡപ്പോസിറ്റായി 4840 രൂപ നൽകണം.
അഡ്വാൻസ് മെസ് െഡപ്പോസിറ്റായി അടക്കേണ്ട തുക 4620 രൂപ. വിവിധ ഇനങ്ങളിലായി ഒരു വിദ്യാർഥി മൊത്തം അടക്കേണ്ട തുക 59,510 രൂപയാണ്.
രണ്ടു സെമസ്റ്ററുകളായുള്ള ഒരു വർഷത്തെ കോഴ്സാണിത്. മൊത്തം ഒമ്പത് പേപ്പറുകളാണ് പഠിക്കാനുള്ളത്. ഫോറസ്ട്രി ആൻഡ് വുഡ് സയൻസ്, േസാ മില്ലിങ് ആൻഡ് ഡോക്ടറിങ് ടെക്നോളജി, ൈപ്ലവുഡ് മാനുഫാക്ചറിങ് ടെക്നോളജി, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഹ്യൂമൻ റിസോഴ്സ്, ഫിനാൻഷ്യൽ ആൻഡ് അക്കൗണ്ടിങ് മാനേജ്മെൻറ്, റെസിൻ ആൻഡ് ൈപ്ലവുഡ് മാനുഫാക്ചറിങ്, വുഡ് പാനൽ പ്രോഡക്ട്സ്, ടെസ്റ്റിങ് സ്റ്റാൻഡേർഡ് ആൻഡ് കോഡ്സ്, പാനൽ പ്രോഡക്ട്സ് ആൻഡ് ആപ്ലിക്കേഷൻസ്, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രൊഡക്ഷൻ മാനേജ്മെൻറ്, ക്വാളിറ്റി കൺട്രോൾ ആൻഡ് മാർക്കറ്റിങ് മാനേജ്മെൻറ് എന്നിവ പഠന വിഷയങ്ങളിൽപ്പെടും.
തിയറിയും പ്രാക്ടിക്കലും സെമിനാറും പ്രോജക്ട് വർക്കുകളുമെല്ലാം കോഴ്സിെൻറ ഭാഗമാണ്.
അപേക്ഷ ഫോറവും വിശദവിവരങ്ങളും www.ipirti.gov.in എന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസ് 250 രൂപയാണ്. ഡയറക്ടർ, െഎ.പി.െഎ.ആർ.ടി.െഎ, ബംഗളൂരു എന്ന പേരിലെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റും മറ്റു ബന്ധപ്പെട്ട രേഖകളും പൂരിപ്പിച്ച അപേക്ഷയും 2017 സെപ്റ്റംബർ 16 ന് മുമ്പ് കിട്ടത്തക്കവണ്ണം ഇനി പറയുന്ന വിലാസത്തിൽ അയക്കണം.
The Director, Indian Plywood Industries Research and Training Institute, PB No. 2273, HMT Link Road, off Tumkur Road, P.o. yeshwanthapur, Bangalore -560022.
വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസ് റിക്രൂട്ട്മെൻറ് സൗകര്യമൊരുക്കും. കൂടുതൽ വിവരങ്ങൾക്ക് www.ipirti.gov.in/pgdiploma.html എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story