ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റൂറൽ മാനേജ്മെൻറ് ആനന്ദ് (ഇർമ) 2018-20 വർഷത്തെ റൂറൽ മാനേജ്മെൻറ് പി.ജി ഡിപ്ലോമ (പി.ജി.ഡി.ആർ.എം) പ്രവേശന നടപടികൾ ആരംഭിക്കുന്നു. െഎ.െഎ.എം-കാറ്റ് 2017/എക്സാറ്റ് 2018/ഇർമ സോഷ്യൽ അവയർനെസ് ടെസ്റ്റ് (െഎ.ആർ.എം.എ.എസ്.എ.ടി 2018) എന്നിവയുടെ സ്കോറുകൾ പരിഗണിച്ച് ഗ്രൂപ് ആക്ടിവിറ്റിയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് പി.ജി.ഡി.ആർ.എം തെരഞ്ഞെടുപ്പ്. ആകെ 240 പേർക്കാണ് പ്രവേശനം.
െഎ.ആർ.എം.എ.എസ്.എ.ടി 2018 ഫെബ്രുവരി നാലിന് ദേശീയതലത്തിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ 28 കേന്ദ്രങ്ങളിലായി നടത്തും. ഒാൺലൈൻ അപേക്ഷ ജനുവരി 20 വരെ സ്വീകരിക്കും.
ഏതെങ്കിലും ഡിസിപ്ലിനിൽ മൊത്തം 50 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 45 ശതമാനം മതി) കുറയാതെ ബിരുദമെടുത്തവർക്കും ഫൈനൽ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. അപേക്ഷഫീസ് ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 1400 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 700 രൂപ മതി. വിദേശ വിദ്യാർഥികൾക്ക് 2000 രൂപ. ദാരിദ്ര്യരേഖക്കു താഴെയുള്ളവരെ (ബി.പി.എൽ) അപേക്ഷഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ ഒാൺലൈനായി https://www.irma.ac.in/iadmission/announcementnews.php?anid=70 ൽ സമർപ്പിക്കാവുന്നതാണ്.
ഗ്രൂപ് ആക്ടിവിറ്റിയും വ്യക്തിഗത അഭിമുഖവും ഫെബ്രുവരി 26നും മാർച്ച് 10നും മധ്യേ നടത്തും. മാർച്ച് 15ന് ഫലപ്രഖ്യാപനമുണ്ടാകും.
വിദേശ വിദ്യാർഥികളെ കാറ്റ്/എക്സാറ്റ്/ജിമാറ്റ്/ജി.ആർ.ഇ സ്കോർ പരിഗണിച്ച് ഏപ്രിൽ 23 മുതൽ 27 വരെ വ്യക്തിഗത അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് www.irma.ac.in കാണുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2018 9:59 PM GMT Updated On
date_range 2018-01-18T03:29:49+05:30ഇർമയിൽ റൂറൽ മാനേജ്മെൻറ് പി.ജി ഡിപ്ലോമ പ്രവേശനം
text_fieldsNext Story