ഗ്രാ​മ​വി​ക​സ​ന മാ​നേ​ജ്​​മെൻറി​ൽ പി.​ജി ഡി​പ്ലോ​മ കോ​ഴ്​​സ്​ 

​കെ.​വി​ജി
18:18 PM
09/10/2017
കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ൽ ഹൈ​ദ​രാ​ബാ​ദ്, രാ​ജേ​ന്ദ്ര​ന​ഗ​റി​ലു​ള്ള നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ റൂ​റ​ൽ ​െഡ​വ​ല​പ്​​മ​െൻറ്​ ആ​ൻ​ഡ്​ പ​ഞ്ചാ​യ​ത്തീ​രാ​ജ്​ (NIRDPR) 2018 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന പോ​സ്​​റ്റ്​ ഗ്രാ​േ​​ജ്വ​റ്റ്​ ഡി​പ്ലോ​മ ഇ​ൻ റൂ​റ​ൽ ​െഡ​വ​ല​പ്​​മ​െൻറ്​ മാ​നേ​ജ്​​മ​െൻറ്​ (PGDRDM) കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. 

ഒ​രു​വ​ർ​ഷ​ത്തെ ​െറ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്​​സാ​ണി​ത്. ഗ്രാ​മ​വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ മി​ക​ച്ച പ്ര​ഫ​ഷ​ന​ലു​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ്​ മു​ഖ്യ ല​ക്ഷ്യം. 15ാമ​ത്​ ബാ​ച്ചി​ലേ​ക്കാ​ണ്​  അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. 2018 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ്​ പ​ഠ​ന കാ​ല​യ​ള​വ്. 
ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്കും 2018 ജ​നു​വ​രി ഒ​ന്നി​നു​മു​മ്പ്​ ബി​രു​ദ​പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ​ഫീ​സ്​ 400 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 200 രൂ​പ. NIRD-PGDRDM-ന്​ ​ഹൈ​ദ​രാ​ബാ​ദി​ൽ മാ​റ്റാ​വു​ന്ന ത​ര​ത്തി​ലെ​ടു​ത്ത അ​ക്കൗ​ണ്ട്​​പേ​യി ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റാ​യി അ​പേ​ക്ഷ​ഫീ​സ്​ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ്​ കോ​പ്പി​യോ​ടൊ​പ്പം ന​ൽ​കാ​വു​ന്ന​താ​ണ്. 
www.nird.org.in/pgdrdm.aspx എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ അ​പേ​ക്ഷാ​േ​ഫാ​റം ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ പൂ​രി​പ്പി​ച്ച്​ ത​പാ​ൽ വ​ഴി​യോ ഒാ​ൺ​ലൈ​നാ​യി പൂ​രി​പ്പി​ച്ചോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം 2017 ന​വം​ബ​ർ 10ന്​ ​മു​മ്പ്​ കി​ട്ട​ത്ത​ക്ക​വ​ണ്ണം The Co-ordinator (Admissions), Centre for Post graduate studies and DE, National Institute of Rural Development and Panchayati Raj, Rejendranagar, Hydarabad-500030 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. അ​ന്ത​മാ​ൻ, ല​ക്ഷ​ദ്വീ​പ്, വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ൾ, ജ​മ്മു-​ക​ശ്​​മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ 15 വ​രെ സ്വീ​ക​രി​ക്കും. 

എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ 2017 ന​വം​ബ​ർ 19ന്​  ​തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, പു​ണെ, പ​ട്​​​ന, ഗു​വാ​ഹ​തി, ഭോ​പാ​ൽ, ഭു​വ​നേ​ശ്വ​ർ, ജ​യ്​​പു​ർ, ല​ഖ്​​േ​​നാ, ന്യൂ​ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത, ജ​മ്മു ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ഇ​തി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ ഗ്രൂ​പ്പ്​ ച​ർ​ച്ച​യും വ്യ​ക്​​തി​ഗ​ത അ​ഭി​മു​ഖ​വും ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്കും.

എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റി​ൽ ഇം​ഗ്ലീ​ഷ്​ കേം​പ്രി​ഹെ​ൻ​ഷ​ൻ ഉ​പ​ന്യാ​സ​മെ​ഴു​ത്ത്, വെ​ർ​ബ​ൽ എ​ബി​ലി​റ്റി, ക്വാ​ണ്ടി​റ്റേ​റ്റി​വ്​ എ​ബി​ലി​റ്റി റീ​സ​ണി​ങ്​, അ​ന​ലി​റ്റി​ക്ക​ൽ സ്​​കി​ൽ​സ്​ എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യ​മ​ള​ക്കു​ന്ന ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. 90-120 ചോ​ദ്യ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം. ര​ണ്ട​ര മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ക്കും. ഗ്രൂ​പ്​​ ച​ർ​ച്ച​യും അ​ഭി​മു​ഖ​വും ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ത്തും.

ക്വാ​ഷ​ൻ​ഫീ​സ്​ പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും ഒാ​പ​ൺ, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ ഒ​രു​ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ​യു​മാ​ണ്. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​​െൻറ ഹോ​സ്​​റ്റ​ലി​ൽ താ​മ​സി​ച്ച്​ പ​ഠി​ക്കു​ന്ന​തി​ന്​ ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​കും. പു​സ്​​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റു പ​ഠ​ന​ചെ​ല​വു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ വ​ഹി​ക്ക​ണം. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ http://www.nird.org.in/pgdrdm.aspxhttp://www.nird.org.in/pgdrdm.aspx എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
 
COMMENTS