നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി ഡിപ്ലോമ
text_fieldsകേന്ദ്ര സർക്കാറിനു കീഴിലുള്ള നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി.ഐ) ഫരീദാബാദ്, നാഗ്പുർ, നെയ് വേലി, ബദാർപുർ (ന്യൂഡൽഹി), ഷിവ്പുർ (മധ്യപ്രദേശ്), ബംഗളൂരു എന്നിവിടങ്ങളിലായി നടത്തുന്ന പവർ പ്ലാന്റ് എൻജിനീയറിങ്, റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്നോളജീസ് പി.ജി ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനായി ഫെബ്രുവരി 22 വരെ രജിസ്റ്റർ ചെയ്യാം. ആകെ 360 സീറ്റ്.
പവർപ്ലാന്റ് എൻജിനീയറിങ് പി.ജി ഡിപ്ലോമ എൻ.പി.ടി.ഐ ഫരീദാബാദ്, നാഗ്പുർ, നെയ് വേലി, ഷിവ്പുർ എന്നിവിടങ്ങളിലുണ്ട്. 60 സീറ്റുകൾ വീതം ആകെ 240 സീറ്റുകൾ.
റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇൻഫേസ് ടെക്നോളജീസ് പി.ജി ഡിപ്ലോമ എൻ.പി.ടി.ഐ ബദാർപുർ (ന്യൂഡൽഹി), പി.എസ്.ടി.ഐ ബംഗളൂരു എന്നിവിടങ്ങളിൽ. 60 സീറ്റുകൾ വീതം.
യോഗ്യത: ബി.ടെക്/ബി.ഇ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്/ഐ.ടി/അനുബന്ധ ബ്രാഞ്ചുകളിൽ) 60 ശതമാനം മാർക്കോടെ വിജയം. പ്രായപരിധിയില്ല.
യോഗ്യതപരീക്ഷക്ക് ലഭിച്ച മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് സെലക്ഷൻ. മെറിറ്റ് ലിസ്റ്റുകൾ ഫെബ്രുവരി 26ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.npti.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. രജിസ്ട്രേഷൻ ഫീസ് 500 രൂപ.
പ്രവേശന കൗൺസലിങ് അതത് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫെബ്രുവരി 29ന് നടത്തും. കോഴ്സുകൾ മാർച്ച് നാലിന് തുടങ്ങുന്നതാണ്. അന്വേഷണങ്ങൾക്ക് nptipgdcadmissions@gmail.com എന്ന ഇ-മെയിലിലും 0129-2274917, 9891537995 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

