Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാഷനൽ...

നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫിനാൻഷ്യൽ മാനേജ്​മെൻറിൽ പി.ജി ഡിപ്ലോമ

text_fields
bookmark_border
നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫിനാൻഷ്യൽ മാനേജ്​മെൻറിൽ പി.ജി ഡിപ്ലോമ
cancel

ഫരീദാബാദ്​ (ഹരിയാന) അരുൺ ജയ്​റ്റ്​ലി നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫിനാൻഷ്യൽ മാനേജ്​മെൻറ്​ നടത്തുന്ന രണ്ടുവർഷത്തെ ഫുൾടൈം റസിഡൻഷ്യൽ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ ഡിപ്ലോമ ഇൻ മാനേജ്​മെൻറ്​ (ഫിനാൻസ്​) പ്രോഗ്രാമിലേക്ക്​ ജൂൺ 20 വരെ അപേക്ഷിക്കാം.

50 ശതമാനം മാർക്കോടെ ബിരുദവും പ്രാബല്യത്തിലുള്ള ഐ.ഐ.എം.കാറ്റ്​/ജിമാറ്റ്​/സിമാറ്റ്​/എക്​സാറ്റ്​/മാറ്റ്​ സ്​കോറും ഉള്ളവർക്കാണ്​ അപേക്ഷിക്കാവുന്നത്​. ബി.ഇ/ബി.ടെക്​/സി.എ, സി.എസ്​, സി.ഡബ്ല്യു.എ, സി.എഫ്​.എ മുതലായ പ്രഫഷനൽ യോഗ്യതയുള്ളവർക്ക്​ പ്രവേശനത്തിന്​ മുൻഗണനയുണ്ട്​. പ്രായപരിധി 30​.

2021-23 വർഷത്തെ PGDM (ഫിനാൻസ്​) അഡ്​മിഷൻ ബ്രോഷറും അപേക്ഷാഫോറവും www.nifm.ac.inൽനിന്നും ഡൗൺലോഡ്​ ചെയ്യാം. അപേക്ഷ, റെസ്യൂം, ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതം ഇനി പറയുന്ന വിലാസത്തിൽ ജൂൺ 20ന്​ ലഭിക്കണം. Arun Jaitely National Institute of Financial Management (AJ-NIFM) secter 48, Pali Road, Near Badkhal Lake, Faridabad-121001. കവറിന്​ പുറത്ത്​ Application for PGDM (Finance) 2021-23 എന്ന്​ രേഖപ്പെടുത്താൻ മറക്കരുത്​.പൂരിപ്പിച്ച അപേക്ഷ finance@nifm.ac.in എന്ന ഇ-മെയിലിലും അയക്കാം.

അപേക്ഷാഫീസ്​ 1000 രൂപയാണ്​. RTGS/നെഫ്​റ്റ്​ വഴി ഓൺലൈനായി ഫീസ്​ അടക്കാവുന്നതാണ്​. അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ അഡ്​മിഷൻ ബ്രോഷറിലുണ്ട്​.ജൂൺ 24ന്​ നടത്തുന്ന ഗ്രൂപ്​​ ചർച്ച, വ്യക്​തിഗത അഭിമുഖം എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ സെലക്​ഷൻ. കോഴ്​സ്​ ജൂലൈയിലാരംഭിക്കും. മൊത്തം കോഴ്​സ്​ ഫീസ്​ 10 ലക്ഷം രൂപയാണ്​.പഠനം പൂർത്തിയാക്കുന്നവർക്ക്​ പ്ലേസ്​മെൻറ്​ സഹായം ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Institute of Financial Management
News Summary - PG Diploma in National Institute of Financial Management
Next Story