മറൈൻ എൻജിനീയറിങ് പി.ജി ഡിപ്ലോമ
text_fieldsഇന്ത്യൻ മാരിടൈം സർവകലാശാലയുടെ മുംബൈ പോർട്ട് കാമ്പസിൽ ആഗസ്റ്റിലാരംഭിക്കുന്ന മറൈൻ എൻജിനീയറിങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ (പി.ജി.ഡി.എം.ഇ) കോഴ്സ് പ്രവേശനത്തിന് ജൂലൈ നാലു വരെ അപേക്ഷ സ്വീകരിക്കും. രണ്ട് സെമസ്റ്ററുകളായുള്ള ഒരുവർഷത്തെ ഫുൾടൈം റെസിഡൻഷ്യൽ പ്രോഗ്രാമാണിത്. ഷിപ്പിങ് കമ്പനികളും മറ്റും സ്പോൺസർ ചെയ്യപ്പെടുന്നവരെയും പരിഗണിക്കും.
യോഗ്യത: മെക്കാനിക്കൽ/നേവൽ ആർക്കിടെക്ചർ ബി.ഇ/ബി.ടെക് ഫൈനൽ പരീക്ഷ 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. 10/12 അല്ലെങ്കിൽ ബിരുദ പരീക്ഷയിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം. പ്രായപരിധി 28 വയസ്സ്. വനിതകൾക്ക് 30. സംവരണ വിഭാഗങ്ങക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം.
വിശദ വിവരങ്ങൾ www.imu.edu.in, www.imumumbaiport.ac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. പഠനം പൂർത്തിയാക്കുന്നവർക്ക് മർച്ചന്റ് നേവിയിലും ഷിപ്പിങ് കമ്പനികളിലും മറ്റും മറൈൻ എൻജിനീയറാകാം. അന്വേഷണങ്ങൾക്ക് ഇ-മെയിൽ -infomeri@imu.ac.in. ഫോൺ: 91- 7021710074.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

