ഐ.ഐ.എം.സിയിൽ മലയാളം ജേണലിസം പി.ജി ഡിപ്ലോമ
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ (ഐ.ഐ.എം.സി) മലയാളം, ഉർദു, മറാത്തി, ഒഡിയ ഭാഷാ വിഷയങ്ങളിൽ 2023-24 വർഷത്തെ ജേണലിസം പി.ജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എം.സി കോട്ടയം കാമ്പസിലാണ് മലയാളം ജേണലിസം കോഴ്സുള്ളത്.
ജൂൺ 18ന് രാവിലെ 11 മുതൽ ഉച്ചക്ക് രണ്ടു മണി വരെ കോട്ടയം, ന്യൂഡൽഹി കാമ്പസുകളിലായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
അപേക്ഷഫീസ് 800 രൂപ. ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്-600 രൂപ, എസ്.സി/എസ്.ടി/തേർഡ് ജെൻഡർ -550, ഭിന്നശേഷിക്കാർ (പി.ഡബ്ല്യു.ഡി)-500 രൂപ. പ്രവേശന വിജ്ഞാപനവും അപേക്ഷഫോറവും www.iimc.gov.inൽനിന്ന് ഡൗൺലോഡ് ചെയ്ത് മേയ് 22നകം അപേക്ഷിക്കണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

