ഐ.ഐ.എം.സിയിൽ മലയാളം ജേണലിസം പി.ജി ഡിപ്ലോമ
text_fieldsകഴിഞ്ഞ ദിവസം കൽപിത സർവകലാശാല പദവി കിട്ടിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ (ഐ.ഐ.എം.സി) മാധ്യമപ്രവർത്തനം പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ അപേക്ഷിക്കാൻ സമയമായി. 2024-25 വർഷത്തെ മലയാളം/ഉർദു/ഒഡിയ/മറാത്തി ഭാഷകളിൽ ജേണലിസം പി.ജി ഡിപ്ലോമ കോഴ്സ് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചു.
പ്രവേശന വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ www.iimc.gov.in സൈറ്റിലുണ്ട്. ബിരുദധാരികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധി 1.8.2024ൽ 25 വയസ്സ്. ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് അഞ്ചു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്.
അപേക്ഷഫീസ്: ജനറൽ വിഭാഗത്തിന് 800 രൂപ. ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ലിയു.എസ് 600 രൂപ, എസ്.സി/എസ്.ടി/തേർഡ് ജൻഡർ 550 രൂപ, ഭിന്നശേഷിക്കാർ (പി.ഡബ്ലിയു.ഡി) 500 രൂപ. അപേക്ഷ അസിസ്റ്റന്റ് രജിസ്ട്രാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ, അരുണ അസഫ് അലി മാർഗ്, ജെ.എൻ.യു കാമ്പസ്, ന്യൂഡൽഹി-110067 എന്ന വിലാസത്തിൽ ഫെബ്രുവരി 29നകം ലഭിക്കണം. കവറിന് പുറത്ത് `Application for Language Courses' എന്ന് എഴുതണം. languagecoursesiimc2023 gmail.comലും അയക്കാം.
ജേണലിസം മലയാളം പി.ജി ഡിപ്ലോമ കോഴ്സ് ഐ.ഐ.എം.സി കോട്ടയം/ന്യൂഡൽഹി കാമ്പസിലും ഉർദു ഡൽഹി കാമ്പസിലുമാണുള്ളത്.മാർച്ച് 10നാണ് പ്രവേശന പരീക്ഷ. മാർച്ച് 20ന് ഫലം പ്രസിദ്ധപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

