എച്ച്.എ.എല്ലിൽ പി.ജി ഡിപ്ലോമ; വിജ്ഞാപനം www.hal-india.co.inൽ
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) മാനേജ്മെന്റ് അക്കാദമി ഈവർഷം നടത്തുന്ന മാനേജ്മെന്റ് ഏവിയേഷൻ മാനേജ്മെന്റ് ദ്വിവത്സര ഫുൾടൈം റെസിഡൻഷ്യൽ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻജിനീയറിങ്/മാനേജ്മെന്റ്/സയൻസ് ബാച്ചിലേഴ്സ് ബിരുദക്കാർക്കാണ് പ്രവേശനം.
ഇൻഡസ്ട്രി പ്രഫഷനലുകൾ ഇൻഡസ്ട്രിക്കാവശ്യമായ രീതിയിൽ രൂപകൽപന ചെയ്ത കരിക്കുലമാണുള്ളത്. ഏവിയേഷൻ ഇൻഡസ്ട്രിയിൽ ലൈവ് പ്രോജക്ടുകളും ഇന്റേൺഷിപ്പുകളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. മികച്ച പഠനസൗകര്യങ്ങളാണ് ഇവിടെയുള്ളത്. പഠിച്ചിറങ്ങുന്നവർക്ക് 100 ശതമാനം പ്ലേസ്മെന്റ് സഹായം ലഭിക്കും.
ബാച്ചിലേഴ്സ് ബിരുദം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. സംവരണവിഭാഗങ്ങളിൽപെടുന്നവർക്ക് 45 ശതമാനം മാർക്ക് മതി. ഫൈനൽ യോഗ്യതപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/എക്സാറ്റ്/സിമാറ്റ്/അറ്റ്മ/മാറ്റ്/ജിമാറ്റ് സ്കോർ/എഴുത്തുപരീക്ഷ, ഗ്രൂപ് ചർച്ച/അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അക്കാദമിക് മികവിനും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനും മറ്റും പരിഗണന ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന മെറിറ്റ് ലിസ്റ്റിൽനിന്നാണ് അഡ്മിഷൻ നടത്തുക.
വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.hal-india.co.inൽ ലഭിക്കും. അപേക്ഷ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. അന്വേഷണങ്ങൾക്ക് ഇനിപറയുന്ന വിലാസത്തിലും ബന്ധപ്പെടാം. The General Manager, HAL Management Academy, Doddanekkundi Main Road, Marathahalli, Bangaluru -560037. Phone 08025400091/9561574831/9686033800. Email: open-progs@hal-india.co.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

