കോഫി ക്വാളിറ്റി മാനേജ്മെന്റ് പി.ജി ഡിപ്ലോമ
text_fieldsകോഫിബോർഡ് ഓഫ് ഇന്ത്യ, ബംഗളൂരു കോഫി ക്വാളിറ്റി മാനേജ്മെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും അടക്കം 12 മാസമാണ് കോഴ്സ് കാലാവധി.
വിഷയം: കോഫി കൾട്ടിവേഷൻ, പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ്, കോഫി ക്വാളിറ്റി ഇവാല്വേഷൻ, റോസ്റ്റിങ് ആൻഡ് ബ്രീവിങ് ടെക്നിക്സ്, മാർക്കറ്റിങ് ആൻഡ് ട്രേഡ്, ക്വാളിറ്റി, അഷ്വറൻസ് സിസ്റ്റംസ് തുടങ്ങിയവ പഠിപ്പിക്കും. ആദ്യ നാലുമാസക്കാലം സി.സി.ആർ.ഐ ചിക്കമംഗളൂരിലാണ് ക്ലാസുകൾ. ഇവിടെ സൗജന്യ താമസസൗകര്യം ലഭിക്കും.
ഫീസ്: രണ്ടരലക്ഷം രൂപയാണ് മൊത്തം കോഴ്സ് ഫീസ്. പട്ടികജാതി/ വർഗ വിദ്യാർഥികൾക്ക് 50 ശതമാനം സൗജന്യം. പഠിച്ചിറങ്ങുന്നവർക്ക് കോഫി വ്യവസായ മേഖലയിൽ ആകർഷകമായ ശമ്പളത്തിൽ കോഫി ടേസ്റ്ററാകാം.
യോഗ്യത: ബോട്ടണി, സുവോളജി, കെമിസ്ട്രി, ബയോടെക്നോളജി, ബയോസയൻസ്, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, എൻവയോൺമെന്റൽ സയൻസ്, അഗ്രികൾച്ചറൽ സയൻസസ് വിഷയങ്ങളിൽ ബിരുദം. അക്കാഡമിക് മെറിറ്റ് വ്യക്തിഗത അഭിമുഖം, സെൻസറി ഇവാല്വേഷൻ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. കോഫി ഇൻഡസ്ട്രി സ്പോൺസർ ചെയ്യുന്നവർക്ക് മുൻഗണനയുണ്ട്.
അപേക്ഷ: നിർദിഷ്ട ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ 1500 രൂപ ഫീസോടുകൂടി സെപ്റ്റംബർ 30നകം Divisional Head, Coffee Quality, CofeeBoard, No-1, Dr. BR Ambedkar Veedi, Bengaluru-560001 എന്ന വിലാസത്തിൽ ലഭിക്കണം. ഫീസ് അടക്കേണ്ട രീതി വിജ്ഞാപനത്തിലുണ്ട്.
വിശദ വിവരങ്ങൾക്ക്: https://Coffeeboard.gov.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

