കാലിക്കറ്റ് നീലിറ്റിൽ പി.ജി ഡിപ്ലോമ
text_fieldsനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) കോഴിക്കോട് സെപ്റ്റംബർ 26ന് ആരംഭിക്കുന്ന പി.ജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ സിസ്റ്റം ഡിസൈൻ കോഴ്സ് പ്രവേശനത്തിന് 19 വരെ രജിസ്റ്റർ ചെയ്യാം. 24 ആഴ്ചത്തെ കോഴ്സാണിത്. രജിസ്ട്രേഷൻ ഫീസ് 1000 രൂപ.
യോഗ്യത: ബി.ഇ/ബി.ടെക് (ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/മെക്കാട്രോണിക്സ്/കെമിക്കൽ എൻജിനീയറിങ്/കമ്പ്യൂട്ടർ സയൻസ്).
സെലക്ഷൻ പട്ടിക 20ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. 26ന് കൗൺസലിങ്. 40 സീറ്റുണ്ട്. കോഴ്സ് ഫീസ് 59,000 രൂപ രണ്ട് ഗഡുക്കളായി അടക്കാം. വിജ്ഞാപനം www.nielit.gov.in/calicutൽ. ഫോൺ: 9080515215/9074681261, 0495-2287266 എക്സ്റ്റൻഷൻ 215/247. ഇ-മെയിൽ pc100@calicut.nielit.in.