Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജാമിയ ഹംദർദിൽ ഡിഗ്രി,...

ജാമിയ ഹംദർദിൽ ഡിഗ്രി, പി.ജി

text_fields
bookmark_border
Ayurvedic Nursing/Pharmacy Degree Admission
cancel

കൽപിത സർവകലാശാലയായ ന്യൂഡൽഹിയിലെ ജാമിയ ഹംദർദ് ബിരുദ-ബിരുദാനന്തര പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാക് എ+ കാറ്റഗറിയിൽ അക്രഡിറ്റേഷനുള്ള ഇന്ത്യയിലെ 50 മുൻനിര സർവകലാശാലകളിലൊന്നാണിത്.

സ്കൂളുകളും കോഴ്സുകളും ചുവടെ-

• സ്കൂൾ ഓഫ് എൻജിനീയറിങ് സയൻസസ് ആൻഡ് ടെക്നോളജി- ബി.ടെക് (സി.എസ്.ഇ/ഇ.സി/എ.ഐ), ബി.സി.എ/ബി.എസ്‍സി കമ്പ്യൂട്ടർ സയൻസ്, എം.ടെക്- കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഡേറ്റ സയൻസ്, സൈബർ ഫോറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, എം.സി.എ, എം.എസ് സി- കമ്പ്യൂട്ടേഷനൽ ബയോളജി ആൻഡ് സിസ്റ്റംസ് ബയോളജി, ബയോ ഇൻഫർമാറ്റിക്സ്.

• സ്കൂൾ ഓഫ് കെമിക്കൽ ആൻഡ് ലൈഫ് സയൻസസ്- ബി.എസ് സി (ഓണേഴ്സ് വിത്ത് റിസർച്) ബയോകെമിസ്ട്രി, ബയോടെക്നോളജി, ബോട്ടണി, കെമിസ്ട്രി, ക്ലിനിക്കൽ റിസർച്, ടോക്സിക്കോളജി, എം.എസ് സി-ബയോകെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, ടോക്സിക്കോളജി, ബയോ ടെക്നോളജി, ക്ലിനിക്കൽ റിസർച്, ഫോറൻസിക് സയൻസ്, എം.ടെക് ബയോടെക്നോളജി.

• സ്കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസസ് ആൻഡ് ടെക്നോളജി- ബി.എസ് സി/എം.എസ് സി ബയോമെഡിക്കൽ സയൻസ്, ബി.ടെക്, എം.ടെക് (ഫുഡ് ടെക്നോളജി), എം.എസ് സി- മെഡിക്കൽ വൈറോളജി/ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിറ്റിക്സ്, ഫുഡ് സയൻസ്, എം.എസ്‍സി- എൻവയോൺമെന്റൽ സയൻസ് ആൻഡ് സസ്റ്റെയിനബിൾ ഡെവലപ്മെന്റ്.

• സ്കൂൾ ഓഫ് യുനാനി മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് -ഡിപ്ലോമ (യുനാനി ഫാർമസി), പ്രീഹിബ്, ബി.യു.എം.എസ്, എം.ഡി (യുനാനി).

• സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്- ബി.എ (ഓണേഴ്സ്) -ഇസ്‍ലാമിക് സ്റ്റഡീസ്,​ പൊളിറ്റിക്സ് ആൻഡ് ഗവേണൻസ്, ഇന്റർനാഷനൽ സ്റ്റഡീസ് ആൻഡ് ഗ്ലോബൽ പൊളിറ്റിക്സ്, എം.എ പൊളിറ്റിക്സ്, ഗവേണൻസ് ആൻഡ് പബ്ലിക്ക് പോളിസി, ഇന്റർനാഷനൽ സ്റ്റഡീസ്, ഇസ്‍ലാമിക് സ്റ്റഡീസ്, ഹ്യൂമൻ റൈറ്റ്സ്, പൊളിറ്റിക്കൽ സയൻസ്.

• സ്കൂൾ ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച് -ഡി.ഫാം, ബി.ഫാം, എം.ഫാം.

• സ്കൂൾ ഓഫ് നഴ്സിങ് സയൻസസ് ആൻഡ് അലൈഡ് ഹെൽത്ത്- ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി, ബി.എസ് സി നഴ്സിങ് (ഓണേഴ്സ്), പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിങ്, ബി.പി.ടി, ബി.ഒ.ടി, എം.ഒ.ടി, എം.പി.ടി, ബി.എസ് സി സി.എം.എൽ.ടി, മറ്റു പാരാമെഡിക്കൽ ബിരുദ കോഴ്സുകൾ;

എം.എസ്‍സി നഴ്സിങ്, എം.എസ്‍സി- മെഡിക്കൽ ലാബ് സയൻസ്, മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നിക്സ്, അനസ്തേഷ്യ ആൻഡ് ഓപറേഷൻ തിയറ്റർ ടെക്നിക്സ്, ഡയാലിസിസ് ടെക്നിക്സ്, മാസ്റ്റർ ഓഫ് ഒപ്ടോമെട്രി.

• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്- ബി.എ.എൽഎൽ.ബി, എൽഎൽ.എം

• സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ്- ബി.ബി.എ (ഹെൽത്ത് കെയർ മാനേജ്മെന്റ്), ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, ബി.കോം, എം.ബി.എ (ഹെൽത്ത് കെയർ ആൻഡ് ഹോസ്പിറ്റൽ മാനേജ്മെന്റ്/ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്.

• സെന്റർ ഫോർ മീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ സ്റ്റഡീസ് -ബി.എ/എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ.

വെബ്: https://ums.jamiahamdard.ac.in, www.jamiahamdard.edu. എം.ബി.എക്ക് ഏപ്രിൽ ഒമ്പതുവരെയും മറ്റ് കോഴ്സുകൾക്ക് മേയ് 30 വരെയും അപേക്ഷ സ്വീകരിക്കും. ഫോൺ: 7042519957, 9205774417.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:degreePGjamia hamdard
News Summary - P.G, Degree in Jamia Hamdard
Next Story