മെഡിക്കൽ ഉന്നതവിദ്യാഭ്യാസമേഖലയിലെ ശ്രേഷ്ഠ സ്ഥാപനമായ ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (പി.ജി.െഎ.എം.ഇ.ആർ) 2018 ജനുവരിയിൽ ആരംഭിക്കുന്ന എം.ഡി/എം.എസ്, ഹൗസ്ജോബ് ഒാറൽ ഹെൽത്ത് സയൻസസ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി ഒക്ടോബർ 30 വരെ സ്വീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം www.pgimer.edu.in എന്ന വെബ്സൈറ്റിലുണ്ട്. ദേശീയതലത്തിൽ നവംബർ 26ന് ചണ്ഡിഗഢിൽ നടത്തുന്ന പ്രവേശനപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഇൗ മെഡിക്കൽ പി.ജി കോഴ്സുകളുടെ പഠനകാലാവധി മൂന്നുവർഷമാണ്.
കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഇൗ സ്ഥാപനത്തിൽ എം.ഡി/എം.എസ് കോഴ്സുകളിൽ കമ്യൂണിറ്റി മെഡിസിൻ, ഇേൻറണൽ മെഡിസിൻ, അനസ്തേഷ്യ, ഒാർത്തോ സർജറി, പീഡിയാട്രിക്സ്, ജനറൽ സർജറി, ഫാർമക്കോളജി, റേഡിയോ ഡയഗ്നോസിസ്, റേഡിയോ തെറപ്പി, പാതോളജി ഉൾപ്പെടെ ഇരുപതിലേറെ സ്പെഷലൈസേഷനുകളുണ്ട്. ആകെ 196 സീറ്റുകൾ. ഇതിൽ 49 സീറ്റുകൾ സ്പോൺസേഡ് വിഭാഗത്തിൽപെടുന്നവർക്കാണ്.
അംഗീകൃത എം.ബി.ബി.എസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2017 ഡിസംബർ 31നകം ഒരു വർഷത്തെ റൊേട്ടറ്ററി ഇേൻറൺഷിപ് ട്രെയിനിങ് പൂർത്തിയാക്കണം. സെൻട്രൽ/സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
അപേക്ഷ ഫീസ്: ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 1000 രൂപ. പട്ടികജാതി/വർഗക്കാർക്ക് 800 രൂപ മതി. ഭിന്നശേഷിക്കാർ അപേക്ഷ ഫീസ് നൽകേണ്ടതില്ല. അപേക്ഷ ഒാൺലൈനായി www.pgimer.edu.inലൂടെ ഒക്ടോബർ 30നു മുമ്പ് സമർപ്പിക്കണം.
അപേക്ഷ ഫീസ് ഇ-െചലാനിൽ 32211613319 എന്ന പവർജ്യോതി അക്കൗണ്ട് നമ്പറിൽ എസ്.ബി.െഎയുടെ ഏതെങ്കിലും ബ്രാഞ്ചിൽ നവംബർ മൂന്നിനകം അടക്കണം. അപേക്ഷിക്കേണ്ട രീതി വൈബ്സൈറ്റിലുണ്ട്.
അഡ്മിഷൻ ലഭിക്കുന്നവർ ജൂനിയർ റെസിഡൻറായി വർക്ക് ചെയ്യണം. എം.ഡി/എം.എസ് കോഴ്സിൽ രജിസ്ട്രേഷൻ ഫീസ് 500 രൂപ, വാർഷിക ട്യൂഷൻ ഫീസ് 250 രൂപ, വാർഷിക ലബോറട്ടറി ഫീസ് 900 രൂപ, വാർഷിക അമാൽഗമേറ്റഡ് ഫണ്ട് 720 രൂപ, സെക്യൂരിറ്റി ഡെപ്പോസിറ്റ് 1000 രൂപ, ഹോസ്റ്റൽ സെക്യൂരിറ്റി 5000 രൂപ എന്നിങ്ങനെ നൽകണം. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. പഠനകാലയളവിൽ ജൂനിയർ റെസിഡൻറിന് പ്രതിമാസം 56,100 രൂപയും മറ്റാനുകൂല്യങ്ങളും ലഭിക്കും.
പട്ടികജാതി/വർഗം, ഒ.ബി.സി, ഭിന്നശേഷിക്കാർ, ഗ്രാമീണമേഖലയിൽ ജോലി നോക്കുന്നവർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം സംവരണാനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾ http://pgimeradmissions.net.in/mdms/, www.pgimer.edu.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 7:27 PM GMT Updated On
date_range 2017-10-22T00:57:32+05:30ചണ്ഡിഗഢ് പി.ജി.െഎ.എം.ഇ.ആറിൽ ശമ്പളത്തോടെ മെഡിക്കൽ പി.ജി
text_fieldsNext Story