സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ച്ചറിൽ പി.ജി, പിഎച്ച്.ഡി പ്രവേശനം
text_fieldsസ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ച്ചർ ന്യൂഡൽഹി/ഭോപാൽ/വിജയവാഡ 2005-26 വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി), പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള ജോയന്റ് അഡ്മിഷന് (ജാപ്-പി.ജി2025) അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. കോഴ്സുകളും സീറ്റുകളും ചുവടെ. മാസ്റ്റർ ഓഫ് ആർക്കിടെക്ചർ (എം.ആർക്): ആർക്കിടെക്ച്വറൽ കൺസർവേഷൻ -ന്യൂഡൽഹി 25, ഭോപാൽ 25, വിജയവാഡ 20; ലാൻഡ്സ്കാപ് ആർക്കിടെക്ച്ചർ 29/25/25; അർബൻ ഡിസൈൻ 25 സീറ്റ് വീതം; സസ്റ്റൈനബിൾ ആർകിടെക്ചർ- വിജയവാഡയിൽ മാത്രം -35
മാസ്റ്റർ ഓഫ് ബിൽഡിങ് എൻജിനീയറിങ് എൻജിനിയറിങ് ആൻഡ് മാനേജ്മെന്റ്: 39/25/35. മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്): ഇൻഡസ്ട്രിയൽ ഡിസൈൻ 29/25/25 മാസ്റ്റർ ഓഫ് പ്ലാനിങ് (എംപ്ലാൻ): എൻവയൺമെന്റൽ പ്ലാനിങ് 25 സീറ്റ് വീതം; റീജനൽ പ്ലാനിങ് ഡൽഹിയിൽ മാത്രം-25; അർബൻ ആൻഡ് റീജനൽ പ്ലാനിങ് ഭോപാൽ 38, വിജയവാഡ 40; ട്രാൻസ്പോർട്ട് പ്ലാനിങ്/ ട്രാൻസ്പോർട്ട് പ്ലാനിങ് ആൻഡ് ലോജിസ്റ്റിക്സ് 29/25/25; അർബൻ പ്ലാനിങ് ഡൽഹി 39, ഹൗസിങ് ഡൽഹി 29. വിശദവിവരങ്ങൾ http://jaappg.admission.nic.in ൽ ലഭിക്കും
പിഎച്ച്.ഡി: (ഫുൾടൈം ആൻഡ് പാർട് ടൈം) സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ച്ചർ ന്യൂഡൽഹിയിൽ വിവിധ വകുപ്പുകളിൽ ലഭ്യമായ സീറ്റുകൾ - ആർക്കിടെക്ചർ 31, ഫിസിക്കൽ പ്ലാനിങ് 1, ബിൽഡിങ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് നാല്, ഹൗസിങ് മൂന്ന്, ലാൻഡ് സ്കാപ്പ് ആർക്കിടെക്ച്ചർ രണ്ട്, ട്രാൻസ്പോർട്ട് പ്ലാനിങ് ഏഴ്, അർബൻ പ്ലാനിങ് 15, എൻവയൺമെന്റൽ പ്ലാനിങ് ഒന്ന്. വിശദവിവരങ്ങൾ www.sps.ac.in ൽ ലഭിക്കും.
അപേക്ഷാ ഫീസ് 3000 രൂപ. എസ്.സി/എസ്.ടി/ഒ.ബി.സി) വിഭാഗങ്ങൾക്ക് 1500 രൂപമതി. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷാ സമർപ്പിക്കുന്നതിനുള്ള നിർദേശങ്ങളും വെബ്സൈറ്റിൽ ലഭിക്കും. മേയ് 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

