Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേന്ദ്ര സർവകലാശാലകളിലെ...

കേന്ദ്ര സർവകലാശാലകളിലെ പി.ജിക്കും പൊതു പ്രവേശനപരീക്ഷ

text_fields
bookmark_border
Exam
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (പി.​ജി) കോ​ഴ്സു​ക​ളി​ലേ​ക്ക് പൊതു പ്ര​വേ​ശ​ന​പ​രീ​ക്ഷ വ​രു​ന്നു. 2023-24 അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ലാ​ണ് പ്ര​വേ​ശ​ന​പ​രീ​ക്ഷ ന​ട​ക്കു​ക. അ​തേ​സ​മ​യം, കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന് നി​ർ​ബ​ന്ധ​മാ​ക്കി​യ​തു​പോ​ലെ പി.​ജി കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​ന​പ​രീ​ക്ഷ മാ​ർ​ക്ക് നി​ർ​ബ​ന്ധ​മാ​ക്കി​ല്ല.

പി.​ജി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ (സി.​യു.​ഇ.​ടി- പി.​ജി) അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നും എ​ല്ലാ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളും ഇ​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യു.​ജി.​സി മേ​ധാ​വി എം. ​ജ​ഗ​ദീ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സി.​യു.​ഇ.​ടി രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ല്യ അ​വ​സ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ, ഗ്രാ​മീ​ണ മേ​ഖ​ല​ക​ൾ, മ​റ്റ് വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കെ​ല്ലാം ഇ​തി​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

സി.​യു.​ഇ.​ടി- പി.​ജി ജൂ​ൺ ഒ​ന്ന് മു​ത​ൽ പ​ത്ത് വ​രെ​യാ​ണ് ന​ട​ക്കു​ക. സി.​യു.​ഇ.​ടി- യു.​ജി, സി.​യു.​ഇ.​ടി- പി.​ജി പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പു​ചു​മ​ത​ല നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​ക്കാ​ണ്. എ​ല്ലാ കേ​​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളും പി.​ജി പ്ര​വേ​ശ​ന​ത്തി​ന് സി.​യു.​ഇ.​ടി- പി.​ജി സ്കോ​ർ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി യു.​ജി.​സി മേ​ധാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EntranceCentral UniversitiesPG
News Summary - PG and Common Entrance Test in Central Universities
Next Story