47 മാഗസിനുകളുമായി അൻസാർ സ്കൂൾ
text_fieldsപെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ മാഗസിൻ ടീം
പെരുമ്പിലാവ്: കോവിഡ് പ്രതിസന്ധിക്കിടയിലും മാഗസിനുകളുടെ പെരുമഴ സൃഷ്ടിക്കുകയാണ് അൻസാർ ഇംഗ്ലീഷ് സ്കൂൾ. പഠന പ്രവർത്തനങ്ങൾ പോലും പൊതുവെ അവതാളത്തിലായ സാഹചര്യത്തിലാണ് സർഗാവിഷ്കാരങ്ങളുടെ വസന്തമൊരുക്കി അൻസാർ മാതൃകയാവുന്നത്.
രണ്ടര മാസത്തെ സ്കൂൾ പ്രവർത്തനമാണ് വീണുകിട്ടിയതെങ്കിലും മികച്ച ആസൂത്രണം കൊണ്ടാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാനായതെന്ന് പ്രിൻസിപ്പൽ ഡോ. സലിൽ ഹസ്സൻ വ്യക്തമാക്കി.
ഏഴാം ക്ലാസ്സുവരെ ഒരു ക്ലാസില്‍ ഒരു മാഗസിൻ എന്ന രീതിയിലും എട്ടാം ക്ലാസ്സു മുതൽ ഒരു ഡിവിഷനില്‍ ഒരു മാഗസിൻ എന്ന വിധത്തിലുമാണ് 47 മാഗസിനുകൾ പിറവിയെടുക്കുന്നത്. കഥ, കവിത, ലേഖനം, ചിത്രരചന തുടങ്ങി എല്ലാ ചേരുവകളും മനോഹരമായി കോർത്തിണക്കിയ വിവിധ പേരുകളിൽ ആകർഷകമായ കവർ പേജുകളോടെയാണ് ഈ മാഗസിനുകൾ വിദ്യാർഥികളുടെ കൈകളിലെത്തിച്ചത്.
അഞ്ച് വ്യത്യസ്ത പരിപാടികളിലൂടെയാണ് ഇവയുടെ പ്രകാശനം നടത്തിയത്. പ്രിൻസിപ്പൽ ഡോ. സലിൽ ഹസ്സൻ, വൈസ് പ്രിൻസിപ്പൽ സാഹിറ അഹമ്മദ്, ജൂനിയർ പ്രിൻസിപ്പൽമാരായ ഷൈനി ഹംസ, സാജിത റസാഖ്, നിമ്മി, ഷബിത എന്നിവർ നേതൃത്വം നല്കി. കഴിഞ്ഞ വര്‍ഷം 76 മാഗസിനുകള്‍ പ്രസിദ്ധീകരിച്ച് അന്‍സാര്‍ സ്കൂള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

