Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസ​ർ​ക്കാ​ർ,...

സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ താൽക്കാലിക അധ്യാപക നിയമനത്തിന്​ അനുമതി

text_fields
bookmark_border
സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ താൽക്കാലിക അധ്യാപക നിയമനത്തിന്​ അനുമതി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ന​വം​ബ​ർ ഒ​ന്നി​ന്​ സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന്​ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചു. സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ 30 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്കാ​യി​രി​ക്കും നി​ബ​ന്ധ​ന​​ക​ളോ​ടെ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം.

ഫു​​ൾ​ടൈം മീ​നി​യ​ൽ ത​സ്​​തി​ക​യി​ലേ​ക്ക്​ നി​യ​മ​ന​ത്തി​നും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പി.​എ​സ്.​സി റാ​ങ്ക്​ ലി​സ്​​റ്റ്​/ ഷോ​ർ​ട്ട്​ ലി​സ്​​റ്റ്​ നി​ല​നി​ൽ​ക്കു​ന്ന ജി​ല്ല​ക​ളി​ൽ അ​പേ​ക്ഷ​ക​രി​ൽ ആ​രെ​ങ്കി​ലും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ൽ അ​വ​ർ​ക്ക്​ ദി​വ​സ​വേ​ത​ന നി​യ​മ​ന​ത്തി​ന്​ മു​ൻ​ഗ​ണ​ന ന​ൽ​ക​ണം. എ​ന്നാ​ൽ, ദി​വ​സ​വേ​ത​ന നി​യ​മ​നം ഭാ​വി​യി​ൽ സ്ഥി​രം നി​യ​മ​നം ല​ഭി​ക്കു​േ​മ്പാ​ൾ മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കാ​യി പ​രി​ഗ​ണി​ക്കി​ല്ല. കെ.​ടെ​റ്റ്​ യോ​ഗ്യ​ത നേ​ടി​യ/ ഇ​ള​വ്​ ല​ഭി​ച്ച അ​ധ്യാ​പ​ക​രെ​യാ​യി​രി​ക്ക​ണം നി​യ​മി​ക്കേ​ണ്ട​ത്. ത​സ്​​തി​ക നി​ർ​ണ​യ ഉ​ത്ത​ര​വ്​ പ്ര​കാ​രം ഏ​തെ​ങ്കി​ലും കാ​റ്റ​ഗ​റി​യി​ൽ അ​ധ്യാ​പ​ക​ർ അ​ധി​ക​മെ​ന്ന്​ ക​ണ്ടെ​ത്തി​യ സ്​​കൂ​ളു​ക​ളി​ൽ അ​വ​ർ തു​ട​രു​ന്നു​വെ​ങ്കി​ൽ ആ ​കാ​റ്റ​ഗ​റി​യി​ൽ ദി​വ​​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്ത​ര​ു​ത്.

അ​ധി​ക​മാ​യി ക​ണ്ടെ​ത്തി​യ അ​ധ്യാ​പ​ക​രെ​യെ​ല്ലാം നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റി ക്ര​മീ​ക​രി​ച്ചി​രി​ക്ക​ണം. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ ദി​വ​സ​​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​ർ ​െറ​ഗു​ല​ർ ഒ​ഴി​വി​ൽ തു​ട​രു​ന്ന കാ​ര​ണ​ത്താ​ൽ, ഒ​ഴി​വ്​ പി.​എ​സ്.​സി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തി​രി​ക്ക​രു​ത്. ഒ​ഴി​വ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​തെ കൃ​ത്യ​വി​ലോ​പം കാ​ട്ടു​ന്ന പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ പേ​രി​ൽ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​വി​ഡി​നെ​തു​ട​ർ​ന്ന്​ സ്​​കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം സ​ർ​ക്കാ​ർ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഡി​ജി​റ്റ​ൽ ക്ലാ​സ്​ പി​ന്തു​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഒ​ഴി​വു​ള്ള ത​സ്​​തി​ക​ക​ളി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teachers Appointmentteacher
News Summary - Permission to appoint temporary teachers in government and aided schools
Next Story