സർവകലാശാലകളിൽ സ്ഥിരംനിയമനങ്ങൾ തടയുന്നു; 3422 താൽക്കാലിക ജീവനക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരനിയമനം മരവിപ്പിച്ച് താൽക്കാലിക നിയമനങ്ങൾ വ്യാപകം. ഒമ്പത് സർവകലാശാലകളിലായി 3422 പേരാണ് താൽക്കാലിക നിയമനംനേടി ജോലിചെയ്യുന്നത്. നിയമസഭയിൽ ഐ.സി. ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി ആർ. ബിന്ദുവാണ് കണക്കുകൾ നൽകിയത്.
കേരള സർവകലാശാലയിൽ 971 കരാർ/ദിവസവേതന ജീവനക്കാർ ജോലിചെയ്യുന്നുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ 704ഉം എം.ജി സർവകലാശാലയിൽ 328ഉം കണ്ണൂരിൽ 359ഉം കുസാറ്റിൽ 511ഉം കാലടി സംസ്കൃത സർവകലാശാലയിൽ 261ഉം മലയാളം സർവകലാശാലയിൽ 84 ഉം ഓപൺ സർവകലാശാലയിൽ 109ഉം സാങ്കേതിക സർവകലാശാലയിൽ 95ഉം പേരാണ് താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ 142 പേർ മാത്രമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

